“”ആഹ്ഹ മതിയട മോനെ ………… “”
ഫോട്ടോകൾ പലരീതിയിലും മാറിമാറി എടുക്കുമ്പോൾ നയനയുടെ ഇടുപ്പിലിരുന്ന കൈ കുരുത്തക്കേടുകൾ ഒപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ അതൊന്നും അറിഞ്ഞ ഭാവം പോലും ഇല്ലാതെയാണ് നയന നിന്നത്…
ഫോട്ടോകളൊക്കെ എടുത്തിട്ട് തിരിയുമ്പോൾ നയന അവന്റെ കൈയ്യിൽ കയറി പിടിച്ചു…
“”ഒന്ന് നിൽക്കടാ ചെറുക്കാ അവിടെ ……””
“”എന്താടി പെണ്ണേ കാര്യം ……… ?? “”
“”കാര്യം എന്താണെന്നു നിനക്കറിയില്ലേ….
പെണ്ണുങ്ങളുടെ വയറ്റിലിട്ടു നുള്ളാൻ വലിയ മിടുക്കണല്ലോ…””
“”അയ്യോടി അത് അറിയാതെ പറ്റിയതാ….””
“”മോന് എല്ലാം അറിയാതെ ആണല്ലോ പറ്റുന്നത്. കുരുത്തംകേട്ട ഒരു സാധനം “”
അവള് ചിരിച്ചുകൊണ്ട് മറച്ചുവട്ടിലേക്കു നടന്നു…
അരമണിക്കൂറു കഴിഞ്ഞതും ആദ്യം കുളിക്കാനായി പോയാ ടീം തിരിച്ചെത്തുമ്പോൾ ജാസ്മിയും നയനയും ആകാശും മനുവുംകൂടി കുളത്തിലേക്ക് ചാടാനുള്ള ആവേശത്തിൽ അവിടേക്കോടിയടുത്തിരുന്നു…
ചെന്നപാടെ ജാസ്മി ആയിരുന്നു ആദ്യം കുളത്തിലെക്കിറങ്ങിയത്. നല്ലപോലെ നീന്തലോക്കെ അറിയാവുന്ന അവൾ
വെള്ളത്തിലൊന്നു മുങ്ങിപൊങ്ങിക്കൊണ്ടു കുളത്തിൽകിടന്നു നീന്തുമ്പോൾ പിന്നാലെ വന്ന മനു ബനിയൻ ഊരി കരയിൽ ഇട്ടുകൊണ്ട് ശരീരമൊക്കെയൊന്നനക്കി വെള്ളത്തിലേക്കിറങ്ങി…..
“”ഹൂഊ ………… എടി പുല്ലേ ഇത്രയും തണുപ്പുണ്ടെന്നു ഒന്നു പറഞ്ഞുകൂടായിരുന്നോടി നിനക്ക് “”
“”ഇങ്ങോട് ഇറങ്ങിവാടാ ……………”” അവള് പറഞ്ഞുകൊണ്ട് വെള്ളം ദേഹത്തേക്ക് തട്ടിതെറിപ്പിച്ചു. അതിനിടയിൽ ആകാശും വെള്ളത്തിലേക്കിറങ്ങി നീന്തി തുടങ്ങിയിരുന്നു. എന്നാൽ നയന മാത്രം
വെള്ളത്തിൽ ഇറങ്ങാതെ കരയിൽ തന്നെ നിൽക്കുവായിരുന്നു….