“”ഹ്മ്മ്മ് ……… അതുകൊണ്ടല്ലേ ഞാൻ മുന്നിൽ നടക്കുന്നത്. വീണാലും മനു എന്നെ പിടിക്കില്ലേ…” തിരിഞ്ഞു നോക്കാതെ ആണെങ്കിലും നയന ചിരിച്ചുകൊണ്ട് പറഞ്ഞു.
“”അതുപിന്നെ പറയാനുണ്ടോ നയനെ……
ഒന്നുകാലുവഴുതിയാൽ ഇവിടെ ഉപേക്ഷിച്ചു പോകാനൊന്നും പറ്റില്ലല്ലോ..
ധൈര്യമായിട്ടു നടന്നോ …… “””
“”അയ്യടാ …… വീഴുമ്പോൾ പെണ്ണുങ്ങളുടെ ദേഹത്തുപിടിക്കാനുള്ള അടവല്ലേ അത്..””
“”അപ്പോൾ എല്ലാം പെണ്ണുങ്ങളുടെയും സ്വഭാവം ഇതൊക്കെ തന്നെയാണല്ലേ… വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടുന്ന സ്വഭാവം നയനയ്ക്കുമുണ്ടോ ??? “”
“”ചിന്തിച്ചു കൂട്ടിയതൊന്നുമല്ല…..
വീഴുമ്പോൾ എവിടെയാ പിടിക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ..””
“”ഹ്മ്മ്മ് അതുകൊള്ളാമല്ലോ….
ഒന്നാമതെ നമ്മൾ കാട്ടിലാണ് അതിന്റെ കൂടെ ചിന്തിച്ചുകൂടി കാടുകയറണോ ……… ??
വീഴുമ്പോൾ പിടിക്കാതിരുന്നാൽ പോരെ ..””
“”എന്നാൽ പിന്നെ കള്ളിമല വരെ എന്നെ ചുമക്കേണ്ടി വരും കെട്ടോ..””
രണ്ടുപേരും ചിരിച്ചും കളിച്ചും കുളത്തിനടുത്തേക്കെത്തുമ്പോൾ മനുവും നയനയും നല്ലപോലെ അടുത്തിരുന്നു.
ഒരു കാരണവും ഇല്ലാതെ മിണ്ടാതെ നടക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നുവെന്ന് രണ്ടുപേർക്കും പരസ്പരം തോന്നിയ നിമിഷം ആയിരുന്നു അത്.
“”ദേ മനു ……………
ആ ഒടിഞ്ഞു കിടക്കുന്ന മരത്തിൽ ഇഷ്ടംപോലെ ഉണങ്ങിയ കമ്പുണ്ട് കെട്ടോ..””
“”ഞാനുമതുകണ്ടു…..
ഒരാളെ കൂടി വിളിക്കേണ്ടതായിരുന്നു.”
“”എന്തിന് ………??? “”
“”ഇതൊക്കെ ഒടിച്ചുകൊണ്ടുപോകണ്ടായോ അങ്ങൊട്.””
“”ഹ്മ്മ്മ് ………
അതൊന്നും കുഴപ്പമില്ല നമ്മുക്ക് രണ്ടിനും കൂടി കൊണ്ടുപോയാൽ പോരെ…””