“”ആഹ്ഹ ……………
മനു പറഞ്ഞതുപോലെ ചെയ്യാം മിസ്സെ….
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.””
__________________________
പത്തുപതിനഞ്ചു മീറ്റർ താഴേക്കിറങ്ങിയാൽ മഹോഹരമായ ഒരു കുളം ആയിരുന്നു അവിടെ. അതുകണ്ടപ്പോൾ തന്നെ എല്ലാവരും ഡബിൾ ഹാപ്പിയായി……
“”എന്നാൽ പിന്നെ പണി തുടങ്ങിയാലോ നമ്മുക്ക്.. ??? ആദ്യം ഈ വേഷമൊക്കെ മാറ്റാനായുള്ള ടെന്റ് ഒന്നു കെട്ടണം…. അതുകഴിഞ്ഞു മതി ബാക്കിയൊക്കെ..”””
എല്ലാവരും നാൻസി മിസ്സിന്റെ പിറകെ വീണ്ടും മരച്ചുവട്ടിലേക്കു വന്നുകൊണ്ട് ടെന്റ് വലിച്ചു കെട്ടാൻ തുടങ്ങി…
ഒരാൾക്ക് മാത്രം കേറിനിന്നു വസ്ത്രം മാറാനുള്ള സൗകര്യമേ അതിനുള്ളുവെങ്കിലും
വലിയ പണിയൊന്നും ആർക്കും എടുക്കേണ്ടി വന്നിരുന്നില്ല.
ചുറ്റിനും നിൽക്കുന്ന മരത്തിന്റെ വേരുകൾ ഭൂമിക്കു മുകളിൽ പാമ്പുകളെ പോലെ ചുറ്റി കിടപ്പുണ്ടായിരുന്നു. നാലുഭാഗങ്ങളും വേരിലേക്കു വലിച്ചുകെട്ടിയതും ഓരോരുത്തരും കയറി ഡ്രസ്സ് മാറാൻ തുടങ്ങി…
ആ സമയം മനു പാന്റ്സിന്റെ ഹൂക് അഴിക്കുമ്പോൾ മിസ്സന്മാര് രണ്ടും കൂടി അവനെയൊന്നു നോക്കി…..
“”ആരും പേടിക്കണ്ട കേട്ടോ …………
അടിയിൽ ബർമൂഡാ ഇട്ടിട്ടുണ്ട് ഞാൻ.””
അവൻ ചിരിച്ചുകൊണ്ട് പാന്റ്സും വലിച്ചൂരി ഇട്ടിരുന്ന ഷർട്ടും അഴിച്ചുകൊണ്ട് ഒരു ബനിയൻ എടുത്തു ശരീരത്തിലേക്ക് കയറ്റിയിരുന്നു.
“”വല്ല ആണായിട്ടും ജനിച്ചാൽ മതിയായിരുന്നു… “” ജാസ്‍മിയും വർഷയും കൂടി പറഞ്ഞുകൊണ്ട് ചിരിക്കുമ്പോൾ മനു നോക്കിയത് ആകാശിനെ ആയിരുന്നു..
“”എടാ നീ മാറുന്നില്ലേ ഡ്രസ്സ് ………???””