“”മുകളിൽ നിന്നുള്ള വ്യൂ ഒരു രക്ഷയും ഇല്ലാ അല്ലേടാ മനു ……… ?? “”
“”നാളെ നമ്മൾ താഴേക്കിറങ്ങിയിട്ടു ആ മലയാണ് കയറേണ്ടത്..””
“”ഹ്മ്മ്മ് കയറിയതുതന്നെ…..””
ഫോട്ടോകളൊക്കെ പകർത്തികൊണ്ട് തിരിച്ചുവന്ന മനു ഇട്ടിരുന്ന ജാക്കറ്റ് ഊരി ആതിരയുടെ കൈയ്യിൽ കൊടുത്തു.
“”മിസ്സെ …………………
നമ്മുക്ക് നൈറ്റ് ഇവിടെയാകാം കെട്ടോ.””
“”ഇവിടെയോ ???
എടാ സമയം നാലുമണി ആവുന്നതേയുള്ളു.”
“”ഹ്മ്മ്മ് …… സമയം ഒന്നും നോക്കണ്ടാ.
കഴിഞ്ഞ വര്ഷം ക്യാംപിനു വന്നവർക്ക് മുട്ടൻ പണി കിട്ടിയതാണ്.””
“”എന്തുപണി …………?? “”
അന്ന് വന്നവർ ആദ്യദിവസം ആ കൂണുകൾ ഉള്ള കുളത്തിനടുത്താണ് തങ്ങിയത്. നമ്മള് അതും കഴിഞ്ഞു ഇവിടെവരെ എത്തിയില്ലേ… നാളെ രാവിലെ ഇവിടെ നിന്നിറങ്ങിയാൽ നമ്മുക്ക് അവിടെ പോയി റസ്റ്റ് എടുത്തൂടെ. പിന്നെ, അന്ന് വന്നവർ പറഞ്ഞത് മലകയറ്റം നല്ല ബുദ്ധിമുട്ടുള്ള കാര്യം ആണെന്നാണ്..””
“”എന്നാലും സമയം കിടക്കുവല്ലേടാ ………”
നാന്സിയും സൽമയും കൂടി പറഞ്ഞു.
“” സമയം ഒക്കെയുണ്ട്….
പക്ഷെ, താഴേക്കിറങ്ങിയാൽ പിന്നെ ആ മല കയറണം നമ്മൾ. അതിനിടയിൽ ടെന്റ് അടിക്കാനും കുളിക്കാനുമൊന്നും സ്ഥലം ഇല്ലെങ്കിൽ എന്തുചെയ്യും.
ഇവിടെയാണെങ്കിൽ അതൊക്കെയുണ്ട് …””
“”കുളിക്കാൻ സ്ഥലം ഉണ്ടോടാ മനു ………?? “”
ജാസ്‍മി ചോദിച്ചു.
“””ദേ, ആ ചരുവിൽ കുളമുണ്ട് മിസ്സെ ……
ഞാൻ കണ്ടതാ ഇപ്പോൾ “””
ആതിര അവരോടു പറയുമ്പോൾ എല്ലാവരും ആവേശത്തോടെ കുളം കാണാനായി എഴുനേറ്റു.
“”എന്നാൽ പിന്നെ നമ്മുക്ക് ഇവിടെ കൂടിയാലോ പിള്ളേരെ …………