തണുപ്പിനെ പ്രതിരോധിക്കാൻ ഉടുപ്പിന് മുകളിൽ കൂടി ജാക്കറ്റ് ഇട്ടിട്ടുണ്ടെങ്കിലും അവളുടെ മൃദുലമായ തോളിൽ പിടിച്ചു നടക്കാൻ തന്നെ രസമായിരുന്നു…….
“”എന്റമ്മേ …………… ഞാൻ കുഴഞ്ഞടി നയനെ.
തള്ളികയറ്റിമോളെ ഒന്ന്..””
ആതിര പിറകിൽ നിന്ന നയനയോടു പറയുമ്പോൾ നയന മനുവിനെ നോക്കിയൊന്നു ചിരിച്ചു.
“”അങ്ങോടു മര്യാദയ്ക്ക് നടക്കടി പുല്ലേ…
ഉച്ചയ്ക്ക് ഉള്ള ആഹാരമൊക്കെ വെട്ടിവിഴുങ്ങിയപ്പോളെ അറിയാമായിരുന്നു “”
“”ഒന്നുപോയെടാ മനു …………
ഞാൻ ഇച്ചിരിയെ കഴിച്ചുള്ളൂ അതാ കുഴഞ്ഞത്..”‘
“”ഹ്മ്മ്മ് ഉവ്വേ ………………””
“”മതി മതി ………
ഇനി അതുംപറഞ്ഞു രണ്ടുംകൂടി തല്ലുകൂടണ്ടാ കെട്ടോ… ഞാൻ നിന്നെ തള്ളി കയറ്റിയാൽ പ്രശ്നം തീരുമല്ലോ..””
നയന ഇടയിൽ കയറി പറഞ്ഞുകൊണ്ട് ആതിരയുടെ പുറത്തുപിടിച്ചു തള്ളി.
മനുവാണെങ്കിൽ ചിരിച്ചുകൊണ്ട് നയനയുടെ തോളിലും പിടിച്ചുകൊണ്ടു മേലേക്ക് കയറി തുടങ്ങി.
കുറച്ചു ദൂരം കൂടി കയറിയതും അത്യാവിശ്യം നിരപ്പുള്ള ഒരു പ്രതലം എത്തിയിരുന്നു.
വലിയ മൂന്നാലു മരങ്ങൾ അടുത്തടുത്തുണ്ടെങ്കിലും നല്ല ആംപിയൻസ് ആയിരുന്നു അവിടം. ശരീരത്തെ കുളിരണിയിക്കുന്ന കാറ്റും ഇടയ്ക്കിടെ ഉരുണ്ടു കയറുന്ന കോടയും താഴ്ചയിൽ തിങ്ങി നിൽക്കുന്ന മരങ്ങളെ കണ്ണിൽ നിന്നു മറിക്കുമ്പോൾ ഭൂമിയിലെ സ്വർഗം പോലെയാണ് അവനു തോന്നിയത്.
ചെറിയൊരു കയറ്റം കയറിയതും എല്ലാവരും നല്ലപോലെ കുഴഞ്ഞ അവസ്ഥയിൽ ആയിരുന്നു. നാളെ ഈ കയറിയ കയറ്റമൊക്കെ താഴേക്കിറങ്ങി മലകയറുമ്പോൾ മിക്കവാറും ഒന്നുരണ്ടു പേരെയെങ്കിലും പൊക്കി കയറ്റേണ്ടി വരും.
തോളിൽ കിടന്ന ഭാരമെല്ലാം ഇറക്കിവെച്ചുകൊണ്ടു മരങ്ങളുടെ വേരിൽ ചാരിയിരുന്നും നിന്നുംമൊക്കെ ഷീണം മാറ്റുമ്പോൾ നാൻസിമിസ്സിന്റെ കൈയ്യിൽ നിന്നു വെള്ളവും കുടിച്ചുകൊണ്ട് മനുവും ആതിരയും കൂടി അവിടെയൊക്കെയൊന്ന് ചുറ്റി….
ഇടയ്ക്കു രണ്ടുപേരും തോളിൽ കൈയ്യിട്ടു നിന്നൊക്കെ ഫോട്ടോകളും എടുക്കുന്നുണ്ടായിരുന്നു.