“”വാടാ മനു .……………
നമ്മുക്കാ ബെഞ്ചിലിരിക്കാം..”” ജാസ്‍മി പറഞ്ഞുകൊണ്ട് വരാന്തയിലൂടെ നടന്നുനീങ്ങുമ്പോൾ പിറകിലായി മനുവും വർഷയും ഉണ്ടായിരുന്നു.
സമയം അഞ്ചുമണിയോടടുക്കുന്നു……
പോകാനുള്ള വണ്ടി വന്നതും ജാസ്മിയും വർഷയും ബാഗും സാധനങ്ങളും എടുത്തുകൊണ്ടു ആദ്യം തന്നെ സീറ്റുറപ്പിച്ചുകൊണ്ട് അകത്തേക്ക് കയറി..
അപ്പോഴാണ് ആക്റ്റീവായും ഓടിച്ചു അകത്തേക്കുവരുന്ന ഇന്ദു ആന്റിയെ മനു കണ്ടത്. പെട്ടന്നു ഓടിയൊളിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പിറകിലിരുന്ന ആതിര മനുവിനെ ഉറക്കെ വിളിച്ചു…
“”ഓടി ഒളിക്കണ്ടാടാ പട്ടി……”” വണ്ടിയിൽ നിന്നിറങ്ങിയ ആതിര ഓടിചെന്നു അവന്റെ കൈയ്യിൽ പിടിച്ചു ഇന്ദുവിന്റെ അടുത്തേക്ക് കൊണ്ടുവന്നു..
“”ഇന്നാ അമ്മേ….. അമ്മയെ കണ്ടപ്പോൾ ഓടാൻ നോക്കിയാവാനാണ്.””
“”ഒന്നു പോയെടി ആദി…..
ഞാൻ ഓടാനൊന്നും നോക്കിയില്ല ആന്റി.””
“”ഹ്മ്മ്മ്മ് ……… ഓടാൻ നോക്കിയില്ല ഒളിക്കാനാണ് നോക്കിയത് നീ..””
“”ഒന്നുനിർത്തുമോ രണ്ടുപേരും…..
എത്ര നാളയാടാ മനു നിന്നെയൊന്നു കണ്ടിട്ട് ഇപ്പം വീട്ടിലോട്ടും വരവില്ലല്ലോ എന്തുപറ്റി..??””
ഇന്ദു അവന്റെ അരികിലേക്ക് ചേർന്നുകൊണ്ട് വലതുകൈപൊക്കി തോളിലേക്കിട്ടു.
മനുവിന്റ് അമ്മയുടെ അടുത്ത കൂട്ടുകാരിയാണ് ഇന്ദു ആന്റി അതുമാത്രമല്ല ചെറിയൊരു ബന്ധം കൂടിയുണ്ട്….
പണ്ട് മനുവിന്റെ വീടിനടുത്തായിരുന്നു ഇന്ദു ആന്റി താമസിച്ചിരുന്നത്. പത്താം ക്ലാസ്സിലൊക്കെ പഠിക്കുമ്പോൾ മനു മിക്കദിവസവും ആതിരയുടെ കൂടെ അവിടെ തന്നെ ആയിരുന്നു…
അവിടേക്കു ചെല്ലുമ്പോഴുള്ള ഇന്ദുആന്റിയുടെ ചേർത്തുനിർത്തിയുള്ള സ്നേഹ പ്രകടനം കൂടി കൂടി വരുന്നതിനിടയ്ക്കാണ് പുതിയ വീടുവാങ്ങി അവിടെക്കു താമസം മാറിയത്. പ്ലസ് ടു വിനു ആതിരയും മനുവും രണ്ടു സ്കൂളിൽ ആയതോടെ അവിടേക്കുള്ള പോക്കൊക്കെ പതിയെ പതിയെ നിലച്ചു.