“”ഹ്മ്മ്മ് ………… നടന്നതുതന്നെ മോളെ “”
“” കഴിഞ്ഞ തവണ ക്യാമ്പ് വന്ന പിള്ളേര് ഇവിടെ മുയലിനെയൊക്കെ പിടിച്ചു കറിവെച്ചിരുന്നു കെട്ടോ….”” നാൻസി എല്ലാവരോടും കൂടിയായി പറഞ്ഞു.
“” ആരുപറഞ്ഞു നാൻസി ……… ??””
“”അതുപിന്നെ നമ്മുടെ സ്ഥലം മാറിപ്പോയാ ഗീതമിസ്സും ഉണ്ടായിരുന്നല്ലോ അന്ന് ക്യാമ്പിന് പോകാൻ അവര് പറഞ്ഞതായിരുന്നു….
സത്യം പറഞ്ഞാൽ അടിപൊളി രുചിയാണ് കെട്ടോ ഈ മുയലിന്റെയൊക്കെ ഇറച്ചി.””
“”ഞാൻ ഇതുവരെ കഴിച്ചിട്ടില്ല……
സൽമ മിസ്സു് പറയുമ്പോൾ നയനയും ആതിരയും ആകാശും ജാസ്‍മിയും വർഷയുമൊക്കെ കൈ പൊക്കിയിരുന്നു.
ഞങ്ങളും കഴിച്ചിട്ടില്ല മിസ്സെ…. “”
“”ഞാൻ കഴിച്ചിട്ടുണ്ട്….
എന്തായാലും ക്യാമ്പ് തീരും മുൻപ് നമുക്കൊരുമിച്ചിരുന്നു കഴിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ..”” മനു എഴുനേറ്റു കൈകഴുകികൊണ്ട് അവിടെയൊക്കെ ചുറ്റി നടക്കുമ്പോൾ പെണ്പടയുടെ ഇടയിൽ ആയിരുന്നു ആകാശ്…….
“”എടാ പഠിപ്പി ……………
ഇങ്ങോട് എഴുനേറ്റു വാടാ പെണ്ണുങ്ങളുടെ ഇടയിൽ ഇരിക്കാതെ.””
“”ഒന്നുപോയെടാ മനൂ ……………
ഞാൻ ആകെ ഷീണിച്ചിരിക്കുവാ നടന്നു..””
“”നിന്നെ വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ….””
കുറച്ചധിക സമയം അവിടെ ആഹാരമൊക്കെ കഴിച്ചു റസ്റ്റ് ചെയ്തിട്ട്
രണ്ടര ആയപ്പോൾ ആണ് എല്ലാവരും അവിടെനിന്നു വീണ്ടും നടത്തം തുടങ്ങിയത്.
ഉള്ളിൽ പേടിയുണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെയാണ് ഓരോരുത്തരും നടന്നുതുടങ്ങിയത്..
ഇത്തവണ മുന്നിൽ നാൻസിമിസ്സും സൽമമിസ്സും തന്നെ ആയിരുന്നു നടന്നത്.
ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു ഓരോ നിമിഷവും അവിടെ നടന്നുകൊണ്ടിരുന്നത്.