കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Posted by

അത്യാവശ്യം ആഹാരമൊക്കെ കഴിക്കാൻ പറ്റിയ സ്ഥലം തന്നെ ആയിരുന്നു അവിടം….

വലിയ ഒരു ഷീറ്റു താഴേക്ക് വിരിച്ചു ക്യാന്റീനിൽ നിന്നുകൊണ്ടുവന്ന ആഹാരം ചുറ്റിനിമിരുന്നു കഴിക്കുമ്പോൾ നല്ല രസമായിരുന്നവിടം. മിണ്ടാതെനടന്നിരുന്ന നയനയും കലപില സംസാരിക്കാൻ തുടങ്ങിയതോടെ ടീം ശരിക്കും ഉണർന്നിരുന്നു……..

“”എന്തായാലും മനു ……… നീയും കൂടെ ഇല്ലായിരുന്നെങ്കിൽ തീർത്തും ഞങ്ങൾ ഒറ്റപ്പെട്ടുപോയേനെ..”” സൽ‍മ പറഞ്ഞു.

“”അതുശരിയാണ്……
ഒരു പേടിപ്പെടുത്തുന്ന സ്ഥലം ആയിരുന്നു അവിടം എന്നാലും നിന്റെ ധൈര്യം സമ്മതിക്കണം. “” നാൻസി അവന്റെ തോളിൽ തട്ടി.

“””ഓഹോ …………
അപ്പോൾ അവനു ധൈര്യം കൊടുത്ത ഞാൻ ആരുമല്ലാതായോ..””

“”പിന്നെ , ഭയങ്കരാ ധൈര്യം കൊടുപ്പല്ലായിരുന്നോ നീ അവന്റെ കൈയ്യിൽ നിന്ന് പിടിവിടുന്നതുതന്നെ ദേ ഇപ്പഴാണ്..”” ജാസ്‍മിയുടെ പറച്ചില് കേട്ട് എല്ലാവരും ആതിരയെ കളിയാക്കാൻ തുടങ്ങി.

“”എന്റെ മിസ്സെ ………
എനിക്ക് ധൈര്യം ഉണ്ടായിട്ടൊന്നുമല്ല മുന്നിൽ കയറി നടന്നത്. പേടിച്ചു ഭയന്ന് കൂട്ടത്തിൽ ആർക്കെങ്കിലും വയ്യാതായാൽ നമ്മൾ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ ……??
ആകെ കൈയിലുള്ളത് കുറച്ചു മരുന്നുകൾ മാത്രമാ അതുകൊണ്ടും മാറിയില്ലെങ്കിൽ എന്തുചെയ്യും..””

“”ശരിയാടാ മനു …………
ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല കെട്ടോ.””
എല്ലാവരും സംസാരിച്ചുകൊണ്ടു ആഹാരം കഴിക്കാൻ തുടങ്ങി…

“”ഇതുകൂടിയെ ഉള്ളു നോൺവെജ്ജ്…….
വൈകിട്ട് വെജിറ്റേറിയൻ ആയിരിക്കും.””

“”അതുകുഴപ്പമില്ല മിസ്സെ…
വൈകിട്ട് നമ്മുക്ക് വല്ല മാനിനെയും പിടിച്ചു കറിവെക്കാം..”” വർഷയും ജാസ്മിയും കൂടി സൽ‍മ മിസ്സിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *