“”ഒന്നുപോയെടാ…..
എന്തേലും കാര്യം പറയുമ്പോഴാണ് അവന്റെയൊരു തമാശ..””
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലായിരുന്നു. ആയ ഒരു പ്രദേശം അതുപോലെ പേടിപ്പെടുത്തുന്നതായിരുന്നു.
വീണ്ടും മനുവിന്റെ പിറകിൽ തന്നെ എല്ലാവരും മുന്നോട്ടു നീങ്ങാൻ തുടങ്ങി….
ഇടയ്ക്കിടെ തമാശകൾ പറഞ്ഞും കഥകൾ പറഞ്ഞും കൂട്ടമായി ഫോട്ടോകൾ എടുത്തും എല്ലാവരുടെയും പേടിയൊക്കെ മനു പതിയെ മാറ്റിയെടുത്തിരുന്നു.
ഇപ്പോൾ ചെക്പോസ്റ്റിൽ നിന്ന് ഏതാണ്ട് എട്ടു കിലോമീറ്ററോളം ഉള്ളിലാണ് എല്ലാവരും……..
ഇതിനിടയിൽ ആതിരയും നയനയും കൂടി ഒരു പേപ്പർ മനുവിനെ കാണിച്ചു.
“”എടാ മനു ………………
ഈ കാണുന്ന സ്ഥലമാണ് ആദ്യദിവസം വിസിറ്റ് ചെയ്യാൻ നമ്മൾ തീരുമാനിച്ചത്..”” ആ പേപ്പറിൽ നോക്കി ആതിര അവനോടു പറഞ്ഞു…
“”ആഹ്ഹ ……… എടി ഇതുമറ്റെ കൂണൊക്കെയുള്ള സ്ഥലം അല്ലേ…””
“”ആണ് മനു…….
മിക്കവാറും ഈ ഭാഗത്തു എവിടെയെങ്കിലും കാണാൻ ആയിരിക്കും ചാൻസ് കൂടുതൽ..””
നയന പറഞ്ഞു.
“”എനിക്കും അങ്ങനെയാണ് തോന്നുന്നത്….”
വീണ്ടും കാടിന്റെ പച്ചപ്പും പേടിപ്പെടുത്തുന്ന മഹോഹരിതയുമൊക്ക കണ്ടുകൊണ്ട് എല്ലാവരും നടക്കാൻ തുടങ്ങി.
ഇതിനിടയിൽ മുന്നിൽ കയറിയ ആതിര മനുവിന്റെ കൈയ്യിൽ പിടിച്ചുകൊണ്ടാണ് നടന്നത്.
അരകിലോമീറ്ററോളം നടന്നതും പറഞ്ഞതുപോലെതന്നെ എല്ലാവരും ചപ്പാത്തുപോലെ നീളത്തിൽ കിടക്കുന്ന കുളത്തിന്റെ അരികിൽ എത്തിയിരുന്നു.
ഫോട്ടോയിൽ കാണുന്ന ഭംഗിയൊന്നു നേരിട്ട് കാണാൻ ഇല്ലെങ്കിലും കുളത്തിന്റർ ഒരു ഭാഗം മുഴുവൻ ഔഷധകൂണുകളുടെ കലവറ തന്നെ ആയിരുന്നു.
ബാഗുകൾ ഒകെ ഊരിവെച്ചു ക്യാമറയും എടുത്തുകൊണ്ടു എല്ലാവരും താഴേക്കിറങ്ങി. മരങ്ങളിൽ നിന്നുവീഴുന്ന ഇലകളും അവിഞ്ഞു കിടക്കുന്ന കൂണുകളും കുമിഞ്ഞുകൂടി വല്ലാത്ത ഗന്ധം ആയിരുന്നു അവിടെയൊക്കെ….
പത്തുപതിനഞ്ചു മിനിട്ടോളം അതിനെ കുറിച്ചുള്ള നോട്ടുകളും ഫോട്ടോകളും വിഡിയോകളുമൊക്കെ പകർത്തി എല്ലാവരും പതിയെ മുകളിലേക്ക് കയറി.