“” എടാ ………… നമ്മള് പോകുന്ന വഴിയിൽ ഇതുവല്ലതും വരുമോടാ “” സൽമ തിരക്കി.
“””ഇല്ല മിസ്സെ …………
ഇത് ഒരുപാടു താഴ്ചയിൽ അല്ലെ..””
“”താങ്ക്സ് ടാ മനു…
നീ കണ്ടില്ലായിരുന്നെങ്കിൽ നമ്മള് ഇതൊന്നും കാണാതെയങ്ങു നടന്നെന്നെ…””
സൽമ പറഞ്ഞുകൊണ്ട് അവന്റെ തോളിൽ തട്ടുമ്പോൾ അടുത്തുനിന്ന നയന അവനെ നോക്കി ചിരിച്ചു.
അവനും തിരിച്ചു ചിരിച്ചു….
കോളേജിൽ നിന്നിറങ്ങി ഇത്രനേരമായിട്ടും മുഖത്തുപോലും നോക്കാതിരുന്ന നയന ചിരിച്ചപ്പോൾ ഹാപ്പി ആയിരുന്നു അവനും.
അവിടുത്തെ കാഴ്ചകളൊക്കെ കണ്ടിട്ടും വീണ്ടും നടക്കാൻ തുടങ്ങി. ഉള്ളിലോട്ടു ഉള്ളിലോട്ടു പോകും തോറും ആരെയുമൊന്നു പേടിപ്പെടുത്തുന്ന പോലെ ആയിരുന്നു കാടിന്റെ കിടപ്പ്….
“”എടാ മനു ………………
സത്യം പറയ് നിനക്ക് ഒട്ടും പേടിതോന്നുന്നില്ലേ…?? സമയം പന്ത്രണ്ടുമണി ആകാൻ പോകുന്നതേയുള്ളു നല്ല ഇരുട്ടും മൂടിയിരിക്കുന്നു ചുറ്റും..””
അവന്റെ പിറകിൽ നടന്ന സൽമമിസ് ചോദിക്കുമ്പോൾ മനു മിസ്സിനെ നോക്കിയൊന്നു ചിരിച്ചു…
“” മിസ്സിന് മാത്രമേ പേടിയുള്ളു
ബാക്കിആർക്കും കുഴപ്പമില്ലല്ലോ..””
“”എടാ ………
നമ്മള് ഒറ്റകെട്ടായി അല്ലേടാ ക്യാമ്പിന് വന്നത്
ഈ ഇരുട്ടും കാടുമൊക്കെ കണ്ടിട്ട് എനിക്ക് നല്ല പേടിയുണ്ട് കെട്ടോ..””
സല്മയുടെ പേടിയോടെയുള്ള സംസാരം കേട്ടപ്പോൾ ആകാശും നയനയും അതിരയുമൊക്കെ മുഖത്തോടുമുഖം നോക്കി നിന്നുപോയി.
“”ഹ്മ്മ്മ്മ് ………… ഈ മിസ്സിന്റെയൊരു കാര്യം
പേടിച്ചു വയറ്റിളക്കം പിടിച്ചാൽ അപ്പിയിടാൻ ഇഷ്ട്ടപോലെ സ്ഥലമുണ്ട് അതിനു മിസ്സു് പേടിക്കണ്ടാ…. “”