കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi]

Posted by

“”പേടിക്കണ്ടാ സൽമാമിസ്സെ …………
ശബ്ദം കേട്ടത് ദൂരെ എവിടെയോ ആണ്..””

“”ഒന്നുപോയെടാ മനൂ …………
എന്റെ ജീവനങ് പോയി ചെറുക്കാ.. നമ്മുക്ക് അഞ്ചുമിനിറ്റ് കഴിഞ്ഞു പോകാം… “””

“”മിസ്സെ …………
നമ്മളിങ്ങനെ താമസിച്ചാൽ വൈകിട്ട് വെള്ളം പോലും കിട്ടാത്ത സ്ഥലത്തായിരിക്കും എത്തുന്നത്.””

“”അതും ശരിയാടാ ………
എങ്കിൽ നീ കുറച്ചുനേരം മുന്നിൽ വന്നു നടക്കാമോ ??? “”

“”അതിനെന്താ ഞാൻ വരാം…..”” മനു പറഞ്ഞുകൊണ്ട് മുന്നോട്ടു കേറുമ്പോൾ ആതിര അവന്റെ കൈയ്യിലൊന്നു പിടിച്ചു.
“”എടാ …………
വെറുതെ ഷോ കാണിക്കാതെ ഇവിടെ വല്ലതും നിൽക്കടാ..””

“”പോടീ പേടിച്ചുതൂറി……..
എന്റെ കൂടെ വന്നു നിൽക്ക് നീ.
ആരേലും കൊല്ലാൻ വന്നാലും നിന്നെ ഞാൻ കൊടുക്കില്ല പോരെ..””

“”ആഹ്ഹ ………
എനിക്കതറിഞ്ഞാൽ മതി..””

“”മിസ്സെ ……………
ഞാനും മനുവും മുന്നിൽ നടന്നോളാം കെട്ടോ ആരും പേടിക്കണ്ടാ “” ആതിര മനുവിന്റെ ധൈര്യത്തിൽ തള്ളികൊണ്ട് മുന്നോട്ടു കയറി നടത്തം ആരംഭിച്ചു.
മുന്നിൽ മനുവും പിറകിൽ ആതിരയും സല്മമിസ്സും നയനയും ആകാശും വർഷവും നാൻസിമിസ്സും ജാസ്‍മിയും ഒക്കെയായി ലക്‌ഷ്യം തേടി മുന്നേറികൊണ്ടിരുന്നു.

സമയം പതിനൊന്നു മണി ആകുന്നു…..

ഒന്നൊന്നര മണിക്കൂറോളo ആയി നടത്തം തുടങ്ങിയിട്ട് അധികം കയറ്റം ഒന്നുമില്ലാത്തതുകൊണ്ടു ആർക്കും ഷീണം ഒന്നുമില്ലായിരുന്നു അതിന്റെ കൂടെ നല്ല തണുപ്പും. ഇപ്പം എല്ലാവരും പൂർണ്ണമായും കാടിനുള്ളിൽ ആയി കഴിഞ്ഞിരുന്നു
വര്ഷങ്ങള്ക്കുമുൻപ് ഇവിടെ ഒരു ഓഫ്റോഡ് ഉണ്ടായിരുന്നു. ഇപ്പം കാടുപോലെ പുല്ലുകൾ വളർന്നെങ്കിലും അതില്കൂടിയായിരുന്നു എല്ലാവരുടെയും നടത്തം. ഇടയ്ക്കിടെ ദൂരെ നിന്നൊക്കെ അലാംകോളുകളൊക്കെ കേൾക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ആ പേടിയൊക്കെ പതിയെ മാറി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *