എല്ലാവരും അധികം ബഹളമൊന്നും വയ്ക്കാതെ സംസാരിച്ചു സംസാരിച്ചു ചെക്പോസ്റ്റ് എത്തിയതേ അറിഞ്ഞില്ലായിരുന്നു. മിസ്സന്മാര് പോയി അവിടുത്തെ കാര്യങ്ങളൊക്കെ ശരിയാക്കുമ്പോൾ ബാക്കിയുള്ളവർ അവിടെയൊക്കെ കറങ്ങി നടന്നു ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു.
എല്ലാം കഴിഞ്ഞു വീണ്ടും ബാഗുകളും വലിച്ചുകയറ്റി കാടിനുള്ളിലേക്ക് നടക്കാൻ തുടങ്ങി. ആദ്യമൊക്കെ വിശാലമായി കിടക്കുന്ന ഗ്രൗണ്ട് പോലെ ആയിരുന്നെങ്കിൽ പത്തിരുപതു മിനിട്ടോളം നടന്നെത്തിയതും ഇരുട്ടുമൂടി തുടങ്ങിയിരുന്നു.
ഇടുങ്ങിയ വഴിയിൽ പിഴുതുവീണ വലിയ വലിയ മരങ്ങളും വഴിയിൽ ചാഞ്ഞു കിടക്കുന്ന ഈറമുള കൂട്ടങ്ങളും താടിയെല്ല് കൂട്ടിയടിക്കുന്ന തണുപ്പുമൊക്കെയായി പ്രതീക്ഷിച്ചതും അപ്പുറമായിരുന്നു അവിടുത്തെ വൈബ്….
മുന്നിൽ നടന്നു നീങ്ങുന്ന സൽമമിസ്സും നയനയും ജാസ്‌മിയുമൊക്കെ ഒരു പേടിയും കൂടാതെ പോകുമ്പോൾ ആയിരുന്നു ദൂരെ എവിടെയോ മാനിന്റെ അലാംകോള് കേട്ടത്……..
“ഒട്ടും പ്രതീക്ഷിക്കാതെയുള്ള ശബ്ദം കേട്ടതും ഒരു നിമിഷം എല്ലാവരുമൊന്നു ഭയന്നു..””
പേടിച്ചുതൂറിയായ ആദി മനുവിന്റെ കൈകളിൽ മുറുകെ പിടിക്കുമ്പോൾ അവന്റെ കണ്ണുകൾ നാലുപാടുമൊന്നോടി…..
അലാംകോളെന്നു പറഞ്ഞാൽ ഇരയെ പിടിക്കാൻ വരുന്ന മൃഗത്തെ കണ്ടുകൊണ്ടു മറ്റുമൃഗങ്ങൾ സിഗ്നല് നൽകുന്നതാണ്..
എന്തായാലും ശബ്ദം കേട്ടത് അടുത്തെങ്ങും അല്ലങ്കിലും മുന്നേ നടന്നു നയിച്ചവർ ശരിക്കും പേടിച്ചു നടത്തം അവസാനിപ്പ് നിൽക്കുന്ന അവസ്ഥയിൽ ആണ്. പണ്ട് മുതലേ ഇങ്ങനെയുള്ള സ്ഥലത്തൊക്കെ വരാനും മൃഗങ്ങളെയൊക്കെ കാണും വല്ലാത്ത ത്വര ആയിരുന്നു മനുവിന്……
പോക്കറ്റിൽ ഇരുന്ന ഫോണെടുത്തു നാലുപാടും വീഡിയോ എടുത്തു.