“” ഇവിടെ എപ്പഴും ഇങ്ങനെയൊക്കെ തന്നെയാണ് മോനെ… നിങ്ങള് ആദ്യമായി വന്നതുകൊണ്ടാണ് നല്ല തണുപ്പ് തോന്നിക്കുത്.””
“”അതും ശരിയാണ്…..
ചേട്ടാ ഇവിടെ കുപ്പി വല്ലതും കിട്ടാൻ വഴി വല്ലതുമുണ്ടോ..??””
“” ഇവിടെ അതൊന്നും കിട്ടില്ല മോനെ…..
സാധനം വേണേൽ തന്നെ ഒന്നരമണിക്കൂറോളം സഞ്ചരിക്കേണ്ടിവരും.””
“” ആഹ്ഹ ………… “”
“” പിന്നെ, ഇവിടെ അടുത്തൊരു റിസോർട്ടിൽ സാധനം കാണും പക്ഷെ, നല്ല വില കൊടുക്കേണ്ടി വരും…””
“” അതൊന്നും കുഴപ്പമില്ല ചേട്ടാ ………ഞങ്ങൾക്ക് ഇവിടുന്നു ഇനി ഇറങ്ങാൻ പറ്റില്ല ചേട്ടനൊന്നു സഹായിക്കാമോ..?? “”
“” ഒരു ഒൻപതുമണിക്കുള്ളിൽ മതിയെങ്കിൽ സങ്കടിപ്പിച്ചു തരാം….””
കേട്ടപാടെ മനു ബാഗുതുറന്നു കുറച്ചുപൈസയെടുത്തു അയാൾക്ക് കൊടുത്തു.
നല്ല സാധനം തന്നെ വാങ്ങിക്കുചേട്ടാ….
കണക്കൊക്കെ നമ്മുക്ക് വന്നിട്ട് പറയാം..””
“” മോനെ ………
അതിനു സാധനം വാങ്ങാൻ പോകുകയൊന്നും വേണ്ടാ വിളിച്ചുപറഞ്ഞാൽ ഇച്ചിരി താമസിച്ചിട്ടാണെങ്കിലും സാധനം എത്തിക്കൊള്ളും..””
“” താങ്ക്സ് ചേട്ടാ …………
മനു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ മിസ്സിന്റെ അടുത്തേക്ക് ചെന്നു..
____________________
സമയം ഒൻപതുമണിയോടടുക്കുന്നു…….
കുപ്പി കൊണ്ടുവന്ന ചേട്ടന് നല്ലൊരു ടിപ്പും കൊടുത്തു സന്തോഷിപ്പിച്ചിട്ടു മനു ആരും കാണാതെ സാധനം മുറിയിലേക്ക് മാറ്റി. പുറത്താണെങ്കിൽ എല്ലാവരും തണുപ്പിനെ പ്രതിരോധിക്കാനായി വിറകുകൾ കൂട്ടിയിട്ടു കത്തിച്ചു തീ കായനുള്ള ഒരുക്കത്തിലും.
അവിടേക്ക് വന്ന മനു ആദ്യം തന്നെ സാധനം കിട്ടിയ കാര്യം കണ്ണുകൊണ്ട് നാൻസി മിസ്സിനെ അറിയിച്ചു. ഓരോന്നു കീറിയിട്ടു നിന്ന മനുവും നാൻസിയും ആരും കാണാതെ മുഖത്തോടു മുഖംനോക്കി ചുണ്ടുകൾ നനയ്ക്കുമ്പോൾ ആതിരയും നയനയും ആകാശും കൂടിയിരുന്നു നാളത്തെ കാര്യങ്ങളുടെ ഡിസ്കസിൽ ആയിരുന്നു. വർഷയും ജാസ്മിയും കെട്ടിയോന്മാരെ വിളിച്ചു സൊള്ളുന്ന തിരകിലും …….