അവളുടെ നോട്ടവും ദേഷ്യവുമൊക്കെ പണ്ടുമുതലേ അറിയാവുന്നതുകൊണ്ട് തന്നെ അവൻ അതൊന്നും കാര്യമേ ആക്കിയില്ല..
ഒറ്റയ്ക്കിരിക്കുന്ന അവളെ മനുവി അടുത്തിരിക്കാൻ വിളിച്ചതും സന്തോഷത്തോടെ ആതിര അവന്റെ അടുത്ത് വന്നിരുന്നു.””
“” എന്തുവാടി വായിലിട്ടു ഞവറുന്നത് നീ ?? “”
“”ബിസ്ക്കറ്റ് ആണെടാ ………
നിനക്ക് വേണോ ?? “” അവള് പറഞ്ഞുകൊണ്ട് കവറിലിരുന്ന ബിസ്കറ്റ് എടുത്തു അവനു നൽകി.
രണ്ടുപേരും ചിരിച്ചും കളിച്ചും കഴിച്ചു എന്ജോയ് ചെയ്താണ് പോയത്…
എന്നാൽ പോകെ പോകെ തനിസ്വഭാവം പുറത്തെടുക്കാൻ തുടങ്ങിയ ആതിര ഇടയ്ക്കിടക്ക് മനുവിനെ നോവിക്കാൻ തുടങ്ങി. പണ്ട് മുതലേ അവൾക്കുള്ള സ്വഭാവമാണ് ചെറുത് കൊടുത്തിട്ടു വലുത് വാങ്ങിക്കുന്നത്..
“”ഒന്നടങ്ങിയിരിക്കടി പുല്ലേ …………
നിന്നെ ഇവിടെ വിളിച്ചിരുത്തിയത് മെനയായല്ലോ..””
“”ഓഹ് ………
അതിനു ഞാനൊന്നും ചെയ്തില്ലല്ലോ നിന്നെ.”
“” പിന്നെ വെറുതെയിട്ടു നുള്ളുന്നതെന്തിനാ…
രാവിലെ പിടിച്ചപോലെ എന്നെകൊണ്ട് ചെയ്യിക്കരുത് നീ..””
“”അതിനു ഞാൻ ഇരിക്കുവല്ലേടാ പന്നികുട്ടാ..”
“”പിടിക്കാൻ അതിലും വലുത് നിന്റെ മുന്നിലുണ്ടല്ലോ…””
“”ഹ്മ്മ്മ് ………
എടാ തെമ്മാടി നിനക്ക് കുറച്ചു കൂടുന്നുണ്ട് കെട്ടോ..””
“” എനിക്കിതൊക്കെ കേൾക്കണമെടി ആദി..
ഒറ്റയ്ക്കവിടെ ഇരിക്കുന്നതുകണ്ടപ്പോൾ ഇവിടെ വിളിച്ചിരുത്തി ഇതൊക്കെ കേൾക്കുന്നതിന്…..””
“”” അച്ചോടാ ………
എന്റെ ചെറുക്കന് സങ്കടമായോ തെമ്മാടിയെന്നു വിളിച്ചത്. ഇഷ്ടമുള്ളകൊണ്ടല്ലെടാ ചക്കരെ വിളിച്ചത്..””
ആതിര പറഞ്ഞുകൊണ്ട് അവന്റെ കൈയുടെ ഇടയിലൂടെ കൈയറ്റി അവനോടു ചേർന്നിരുന്നു.