ആദ്യ ടീമിൽ മനു , ആകാശ് , ആതിര, നയന,
വർഷ, ജാസ്മി പിന്നെ സൽമ മിസ്സും നാൻസിമിസ്സും. ഈ എട്ടുപേരടങ്ങുന്ന ഗ്രൂപ്പ് പോകുന്നത് കർണാടക ബോഡറിലുള്ള കള്ളിമലയിലേക്കാണ്. വനത്തിനുള്ളിലെ ഔഷധ സസ്യങ്ങളെകുറിച്ചുള്ള റിസർച് അതാണ് വിഷയം…
പിന്നെ ഈ ഗ്രൂപ്പിലെ കല്ലുകടി ആരാണെന്നു ചോദിച്ചാൽ ഉറപ്പിച്ചു പറയാൻ കഴിയും അതു നയന ആണെന്ന്. വലിയ പഠിപ്പിസ്റ്റ് ആണെന്നുള്ള വിചാരമാണ് അവളുടെ അഹങ്കാരത്തിനു കാരണം. കൂട്ടിന് ആകാശും അതിനൊക്കെ കുടപിടിക്കാനായി സൽമമിസ്സും അവളുടെ കൂടെയുണ്ട്.
മൂന്നുംപേരും ഒറ്റക്കെട്ടാണ്….
പക്ഷെ, നയനയുടെ ഷോ ഒന്നും രാഹുലിനോട് നടക്കില്ലായിരുന്നു. ഒന്നു പറഞ്ഞാൽ രണ്ടു തിരിച്ചുപറയുന്ന സ്വഭാവമാണ് അവന്. സത്യം പറഞ്ഞാൽ ഈ ഗ്രൂപ്പിൽ നിന്ന് രാഹുലിനെ വെട്ടിയതിൽ നയനയ്ക്കും പങ്കുണ്ടായിരുന്നു.
കാരണം, ലിസ്റ്റ് ഉണ്ടാക്കിയത് സൽമമിസ്സ് ആയിരുന്നു.
എന്തായാലും രാഹുൽ ഇല്ലാത്തതുകൊണ്ട് നയന ഷോ കാണിക്കുമെന്ന് മനുവിന് നല്ലപോലെ അറിയാമായിരുന്നു.
രാഹുലും മനുവും കോളേജിലേക്കെത്തുമ്പോൾ എല്ലാവരും വന്നുതുടങ്ങുന്നതേ ഉള്ളായിരുന്നു.
പക്ഷെ, വണ്ടി മാത്രം എത്തിയിട്ടില്ല…
മനു കാറിൽ നിന്നിറങ്ങിയപാടെ നേരെ പോയത് ബാത്റൂമിലേക്കായിരുന്നു.
“”നീ ഇതെവിടെ പോകുന്നടാ ……………””
അവന്റെ വെപ്രാളംകണ്ടുകൊണ്ടു രാഹുല് ചോദിച്ചു.
“”എടാ പുല്ലേ …………
സാധനം മിക്സ്ചെയ്യാൻ പോകുവാ വണ്ടിയിൽ കയറിയാൽ നടക്കില്ല മോനെ..””
“””ഹ്മ്മ്മ് ചെല്ല് ചെല്ല്…”
ബാത്റൂമിലേക്കു നടന്ന മനു ബാഗിൽ വാങ്ങിവെച്ച ബെക്കടിലിറ്റർ പൊട്ടിച്ചു രണ്ടു ഫ്രൂട്ടി കുപ്പികളിലായി നിറച്ചു.
കാലിക്കുപ്പി പുറത്തേക്കെറിഞ്ഞിട്ടു ഒരു പെഗോഴിച്ചകത്താക്കി.