ഇന്നലെ പ്ലാൻ ചെയ്തപോലെ ടൗണിൽ പോകാൻ അവസരം കിട്ടിയാൽ കുറച്ചു സാധങ്ങൾ വാങ്ങാനുള്ള പരിപാടിയും ഉണ്ടായിരുന്നു എല്ലാവരുടെയും മനസ്സിൽ…..
അരമണിക്കൂർ നടന്നതും കോളനിയിലേക്ക് കവാടത്തിൽ എത്തി..
എന്നാൽ അകത്തോട്ടു കയറാൻ എല്ലാവരുമൊന്നു പേടിച്ചെന്നു തന്നെ പറയാം. അറിയാത്ത സ്ഥലവും ആൾക്കാരും ഭാഷയും ഒരു തുടക്കം ആരിൽനിന്നും വരാതെയായി നിൽക്കുമ്പോഴാണ് നടന്നു വഴിയിലൂടെ ഒരു ജീപ്പ് കയറിവരുന്ന ശബ്ദം കേട്ടത്…
വേഗം തന്നെ എല്ലാവരും ആ വണ്ടിയുടെ വരവിനായി കാത്തിരുന്നു.
വണ്ടി അടുത്തേക്ക് വന്നതും എല്ലാവരും ഒരുപോലെ നെടുവീർപ്പിട്ടു..
ഓരോ ആഴ്ചയിലും പഞ്ചായത്തിൽ നിന്നുള്ള റേഷനും മറ്റു സാധനങ്ങളും ഒകെ കൊണ്ടുവരുന്ന വണ്ടി ആയിരുന്നു അത്.
അതിൽ നിന്നിറങ്ങിയ ഓഫീസർ കാര്യം തിരക്കുമ്പോൾ അയാളുടെ അടുത്തേക്ക് ചെന്ന നാന്സിയും സൽമയും കാര്യങ്ങളൊക്കെ പറഞ്ഞു ബോധിപ്പിച്ചു….
അയാൾ കുറച്ചുനേരം ഞങ്ങളുമായി സംസാരിച്ചിട്ട് അവിടെയുള്ള ആളുകളുടെ അടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തി.
എല്ലാവരും ഹാപ്പിയായി കോളെനിക്കുള്ളിലേക്കു നടന്നു…….
ഈ സമയം സൽമ വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു.
“”സർ കൂടി ഇപ്പം വന്നില്ലായിരുന്നെങ്കിൽ ശരിക്കും ഞങ്ങൾ പെട്ടുപോയേനെ…
ഒരു ഉപകാരം കൂടി ചെയ്യാമോ ഞങ്ങൾക്ക് ??”
“”എന്തുവേണം…..???”
“”ഞങ്ങളുടെ ഈ ക്യാമ്പ് രണ്ടു ദിവസം കൂടി കാണും…. പക്ഷെ, ആഹാരമൊക്കെ തീരാറായ അവസ്ഥയിൽ ആണ്. ടൌൺ വരെ പോകാനുള്ള സൗകര്യം ഒരുക്കി തരാൻ പറ്റുമോ ?? “”