ആ വഴിക്കാണ് കോളനികൾ ഉള്ളത്…..
കുറച്ചു നടന്നതും ആദിവാസികൾ താമസിക്കുന്ന കോളനിയിലോട്ടു പോകുന്ന റോഡിൻറെ മുന്നിലെത്തി. ജീപ്പുകളൊക്കെ വന്നുപോയതിന്റെ പാടുകളും വഴിയിൽ കണ്ടതും എല്ലാവരുടെയും മുഖത്തൊക്കെ വല്ലാത്ത സന്തോഷമൊക്കെ തെളിയുന്നുണ്ടായിരുന്നു.
പാറകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടാണ് എല്ലാവരും താഴ്ചയിലേക്ക് നോക്കുന്നത്.
ചെറിയൊരു പുഴ താഴ്ചയിലൂടെ ഒഴുകുന്നുണ്ട് അതു കടന്നാൽ പിന്നെ കൊടുംകാടാണ് നാളെ കഴിഞ്ഞാൽ അതുവഴിയാണ് പിന്നെയുള്ള സഞ്ചാരം…
എല്ലാവരുംകൂടി മറുത്തൊന്നു ചിന്തിക്കാതെ മിസ്സിന്റെ പിറകിലായി താഴ്ചയിലേക്ക് നടന്നിറങ്ങുമ്പോൾ ആരുമൊന്നു ആഗ്രഹിച്ചുപോകുന്ന അതിമനോഹരമായ സ്ഥലം ആയിരുന്നു അവിടെമുഴുവൻ.
വെള്ളത്തിനടിതട്ടിലെ കൂറ്റൻ പാറകൾ തെളിഞ്ഞു കാണുന്നുണ്ടെങ്കിലും കുളിക്കാനും കുടിക്കാനുമൊക്കെ ആവിശ്യത്തിലധികം വെള്ളം ഉണ്ടായിരുന്നു. കരയിൽ കൂറ്റൻ കാട്ടുമരങ്ങൾ തിങ്ങിനിറഞ്ഞു സൂര്യനെ മറിക്കുമ്പോൾ ബാഗൊക്കെ തോളിൽ നിന്നിറക്കിയിട്ടു ഇന്ന് രാത്രി ഇവിടെ തന്നെയെന്നു എല്ലാവരും ഉറപ്പിച്ചു…
സമയം മുന്നോട്ടു നീങ്ങി …………………
എല്ലാവരും ആഹാരമൊക്കെ കഴിച്ചിട്ട് ടെന്റും വലിച്ചുകെട്ടി അതിനകത്തു കിടന്നു ഉറങ്ങുമ്പോൾ മനു ഇതിനിടയിൽ ആരും കാണാതെ രണ്ടെണ്ണം കീറിയിട്ടു വെളിയിൽ ഇരുന്നു ഫോണിൽ കളിക്കുകയായിരുന്നു.
കൂട്ടിനു അടുത്തായി സൽമമിസ്സും ഉണ്ടായിരുന്നു.
“”നിനക്ക് ഉറക്കാവൊന്നും ഇല്ലെടാ മനു ……… ??”” സൽമ തിരക്കി.