“”അപ്പോൾ വണ്ടികൾ വരാനും പോകാനുമൊക്കെയുള്ള സൗകര്യവും കാണുമല്ലോ…..””
“”അതൊക്കെ കാണും….
പക്ഷെ, നമ്മുക്ക് അവിടെനിന്നു വീണ്ടും കാട്ടിലേക്ക് തന്നെയല്ലേ പോകേണ്ടത്.””
“”അറിയാം മിസ്സെ …………
പക്ഷെ, സമയം ഉണ്ടെങ്കിൽ നമ്മുക്ക് വണ്ടിയിൽ പോയി എന്തേലുമൊക്കെ വാങ്ങിക്കൂടെ ആഹാരം ഉണ്ടാക്കാനുള്ള സാധനങ്ങളും കുറഞ്ഞു വരുവല്ലേ…..””
“”അതൊക്കെ ശരിയാണ്….
എനിക്കും അങ്ങനെയൊരു ഉദ്ദേശമുണ്ട് മനു.
പക്ഷെ, ഒരുമിച്ചുള്ള പോക്കുനടക്കില്ലല്ലോ….”
“”ഞാൻ പോകാം…….
കഴിക്കാൻ ആഹാരമില്ലാതായാൽ എല്ലാവരും കുഴഞ്ഞു പോകില്ലേ.””
“”സത്യം പറഞ്ഞാൽ നിന്റെ ഒരു ധൈര്യത്തിൽ കൂടിയാ ഞാൻ ഇങ്ങനെ നിൽക്കുന്നത്. എന്താണെന്നു വെച്ചാൽ നമ്മുക്ക് നോക്കാമെടാ.. ഒന്നാമതു പരിചയം ഇല്ലാത്ത നാടും ഭാഷയുമൊക്കെയല്ലേ ഇവിടെ..””
“”അഹ് മിസ്സെ ………… “”
രണ്ടുമണിയോടടുത്തതും എല്ലാവരും നടന്നു നടന്നു മുകളിലേക്കെത്തിയിരുന്നു..
ഒന്നു റസ്റ്റ് എടുക്കാൻ പോലുമുള്ള സ്ഥലം അവിടെ ഇല്ല എന്നതായിരുന്നു സത്യം. ഒരു മരങ്ങള് പോലും അവിടെ ഇല്ലാതിരുന്നതുകൊണ്ട് വെയില് മുഖത്തുതന്നെയാണ് അടിക്കുന്നത്. പണ്ടെങ്ങോ ഇട്ടിട്ടുപോയ ചെറിയ ചെറിയ വീടുകളുടെ അവശിഷ്ട്ടങ്ങൾ സ്മാരകം പോലെ അങ്ങിങ്ങായി വള്ളിചെടികൾ കയറി നിൽപ്പുണ്ട്.
നിലത്തിരുന്നാൽ കൂർത്തുനിൽക്കുന്ന കല്ലുകൾ കുണ്ടിയിൽ തറയ്ക്കും അതുപോലെ ആയിരുന്നു അവിടുത്തെ അവസ്ഥ. എല്ലാവരും അവിടെയൊക്കെ നടന്നു ഫോട്ടോകളും വിഡിയോകളുമൊക്കെ മൊബൈലിലും ക്യാമറയിലുമൊക്കെ പകർത്തികൊണ്ടു തെക്കു സൈഡിലേക്ക് നടന്നു നീങ്ങി.