“”ക്രീം നക്കിയെടുത്ത ബിസ്കറ്റ് നിന്റെ കെട്ടിയോന് കൊണ്ടുപോയി കൊടുക്കടി പുല്ലേ….””
“”ഹ്മ്മ്മ് ………… വയറുനിറഞ്ഞാടാ മനൂ.
എന്റെ തുപ്പലൊന്നും അതിലില്ല ഞാൻ വിരലുകൊണ്ട് തോണ്ടിയതാണ്..””
അവളുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ തന്നെ അവനതു വാങ്ങി കഴിച്ചു.
“എടി ആദി ………….
ഞാൻ നിനക്കൊരു ഉമ്മ തരട്ടെ..””
“”പോടാ പട്ടി…
പോയി നിന്റെ കെട്ടിയോൾക്കു കൊടുക്ക്..””
“”പോടീ നന്ദിയില്ലാത്തവളെ…..””
ആരും കാണാതെ മനു അവളുടെ തുടയിലൊന്നു നുള്ളി.
“”ആഹ്ഹ്ഹ്ഹ്ഹ് ………………
വേദനിച്ചു. ക്യാമ്പ് ഒന്നുകഴിയട്ടെ ആന്റിയോട് പറയാം മോനെ വേഗം കെട്ടിക്കാൻ…””
“”ഹ്മ്മ്മ് ………… നല്ലകാര്യം.
ഇപ്പഴാ എനിക്ക് നിന്നോടൊരു ഇഷ്ട്ടമൊക്കെ തോന്നുന്നത്.
മറക്കാതെ പറയണെ മുത്തേ…””
രണ്ടുപേരും കൂടി അടുത്തിരുന്നു സംസാരിച്ചു ആരും കാണാതെ ചെറിയൊരു തല്ലുമൊക്കെ ഉണ്ടാക്കിഇരിക്കുമ്പോഴാണ് നാൻസിമിസ്സു് എഴുന്നേറ്റത്..
“”ഇറങ്ങിയാലോ പിള്ളേരെ…..”
“”അഹ് മിസ്സെ….”
മിസ്സു് ഓഡർ ഇട്ടതും എല്ലാവരും ബാഗൊക്കെ വലിച്ചുകയറ്റികൊണ്ടു മെല്ലെ വെള്ളത്തിൽ ചവിട്ടാതെ ചെറിയ ചെറിയ പാറകളിൽ ചവിട്ടി കരയിലേക്കെത്തി.
ഇനി കണ്ണെത്താദൂരത്തുകിടക്കുന്ന കയറ്റമാണ് മുന്നിൽ..
വലിയ വലിയ മരങ്ങളുടെ വേരിലും ഉരുളൻ കളിലുമൊക്കെ ചവിട്ടി ഓരോരുത്തരായി മുകളിലേക്ക് കയറി.
“”എടാ മനൂ ……………
മുന്നിൽ കയറി പോകല്ലേടാ..
എനിക്ക് പേടിയാ പിറകിലൊറ്റയ്ക്കു നടക്കാൻ..”” നയന മനുവിനോട് പറഞ്ഞു.
“”ഇല്ലെടി ……………
നീ പതിയെ കേറിക്കോ ഞാൻ പിറകെ വന്നോളാം.””