“”നീയെന്താടാ മനു സ്വപ്നം കാണുവാണോ..?
സമയമങ്ങു പോകുന്നു ചെറുക്കാ ഒന്നുവന്നു സഹായിക്കടാ ……… “”
“” ഈ മിസ്സിന്റെ ഒരു കാര്യം……..
ആ നയനയും അകാശുമല്ലേ കൂടെ വന്നത് അവരെക്കൂടി വിളിക്കാമായിരുന്നു.””
“”എന്തിന്…???
ഇവിടെ വന്നു നോക്കിനിൽക്കാനോ….. “”
രണ്ടുപേരും സംസാരിച്ചുകൊണ്ടു സാധനങ്ങളൊക്കെയെടുത്തു വണ്ടിയിൽ വയ്ക്കാൻ തുടങ്ങി.
തഞ്ചത്തിൽ കിട്ടിയ അവസരം ശരിക്കും കണ്ണുകൊണ്ടു മുതലാക്കിയ അവൻ നാൻസി മിസ്സിന്റെ കൂടെ തന്നെ വണ്ടിയിലേക്ക് കയറി.
അപ്പോഴേക്കും കാറ് ഒതുക്കിയിട്ട സൽമ മിസ്സും വന്നിരുന്നു. സമയം ഒട്ടും പാഴാക്കാതെ വണ്ടി കോളേജിൽ നിന്ന് കള്ളിമലയിലേക്ക് പുറപ്പെട്ടു…
എല്ലാവരും സന്തോഷത്തോടെ കൈയ്യടിച്ചു ആവേശം പ്രകടിപ്പിക്കുമ്പോൾ മനു തുള്ളിച്ചാടി പിറകിലെ സീറ്റിലേക്ക് നടന്നു.
പോകാൻ ആകെ എട്ടുപേരും വണ്ടിയിൽ പന്ത്രണ്ടു സീറ്റുകളും ഉണ്ടായിരുന്നു. കൈയ്യിലിരിക്കുന്ന ഫ്രൂട്ടി കണ്ടാൽ പലരുടെയും കൈകൾ നീണ്ടുവരും അതുകൊണ്ടു തന്നെ മനു പിറകിൽ തന്നെ ഇരിപ്പുറപ്പിച്ചു. അവന്റെ തൊട്ടു മുന്നിലെ സീറ്റിൽ നാൻസി മിസ്സും സൈഡിലെ സീറ്റിൽ ജാസ്മിയും വർഷയും ഉണ്ടായിരുന്നു.
അതിനും മുന്നിലാണ് സൽമമിസ്സും ആതിരയും നയനയും അകാശുമൊക്കെ…..
_______________________
സമയം മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു
രാത്രി എട്ടുമണിയോടടുക്കുന്നു….
വണ്ടിയിൽ കേറിയപ്പോൾ ഉണ്ടായിരുന്ന ചാർജ് ഒന്നും ആർക്കും ഇല്ലായിരുന്നു. വർഷയും ജാസ്‌മിയുമൊക്കെ സീറ്റിലേക്ക് ചാഞ്ഞിരുന്നു. മുന്നിൽ നാൻസിമിസ്സ് ഹെഡ്ഫോണും ചെവിയിൽ വെച്ചുകൊണ്ട് ആരുമായോ സംസാരിക്കുന്നുണ്ട്..
ആരും ശ്രദ്ധിക്കുന്നിലെന്നു കണ്ടതും ബാഗ് തുറന്ന മനു അതിനുള്ളിൽ വെച്ചുതന്നെ ഫ്രൂട്ടിയുടെ അടപ്പു തുറക്കുമ്പോഴാണ് നാൻസി അവനെ വിളിച്ചത്….