“”എന്തായാലും പോയവരൊക്കെ ഇനി കുളിച്ചിട്ടേ വരൂ..”” മനു ആ സമയംകൊണ്ട് പല്ലുതേക്കാൻ തുടങ്ങി. അതിനിടയിൽ ആകാശും ഉറക്കത്തിൽ നിന്നെഴുന്നേറ്റു വന്നു.
“”എങ്ങനെ ഉണ്ടായിരുന്നെടാ ആകാശേ ഉറക്കമൊക്കെ..??””
“”ഓർമ്മിപ്പിക്കല്ലേടാ മനൂ …………
മനുഷ്യൻ അതിന്റെ ഉള്ളിൽ പേടിച്ചാണ് കിടന്നുറങ്ങിയത്.””
“”അതെന്തുപറ്റി..??””
“”എന്തുപറ്റാനാണ്… കുറുക്കന്റെയും മൂങ്ങയുടേയുമൊക്കെ കരച്ചില് അതുപോലെ ഉച്ചത്തിൽ അല്ലായിരുന്നോ..””
“”ഹ്മ്മ്മ് ………
ഇതൊക്കെ ആരറിയുന്നു.
സത്യം പറഞ്ഞാൽ ഞാൻ നല്ലപോലെ ഉറങ്ങിപോയെടാ ……… രാവിലെ വർഷ വിളിക്കുമ്പോഴാ എഴുന്നേറ്റത് തന്നെ..””
“”അഹ് പറഞ്ഞപോലെ അവരൊക്കെ എവിടെ പോയടാ ???””
“”കുളിക്കാനൊക്കെയായിട്ടു എല്ലാവരും കൂടി പോയിട്ടു സമയം ഒരുമണിക്കൂറ് കഴിയുന്നു..””
രണ്ടുപേരുംകൂടി സംസാരിച്ചുകൊണ്ടു പല്ലൊക്കെ തേച്ചിട്ടു നിൽക്കുമ്പോഴാണ് കുളിക്കാനൊക്കെയായി പോയവർ തിരിച്ചെത്തിയത്….
“”എടാ …………
നിങ്ങള് കുളിക്കാനൊന്നും പോകുന്നില്ലേ.??
ആതിര ചോദിച്ചുകൊണ്ട് മനുവിന്റെ അടുത്തേക്ക് വന്നു.
“”മ്മ്മ്മ്ഹ്ഹ്ഹ് ………………
ചന്ദ്രിക വല്ലാതെ മണക്കുന്നല്ലോ പെണ്ണേ..””
നനഞ്ഞ മുടിയിൽ ടൗവലും കെട്ടി മുന്നിൽ നിൽക്കുന്ന അവളെ കാണാൻ തന്നെ ഐശ്വര്യം ആയിരുന്നു..
“”ടാ.. ഒരു രക്ഷയുമില്ലാത്ത തണുപ്പാണ് വെള്ളത്തിന് വേഗം പോയിട്ടു വാ നീ..””
“”സോപ്പ് താടി പുല്ലേ…””
“”ഹ്മ്മ്മ് നീ അതും കൊണ്ടുവന്നില്ലേ….””
“”കൊണ്ടുവന്നെങ്കിൽ ചോദിക്കുമോടി നിന്നോട് മര്യാദയ്ക്ക് സോപ്പ് താടി കുളിക്കാൻ….”” മനു അവളുടെ കൈയ്യിൽ നിന്ന് സോപ്പും വാങ്ങി ആകാശിന്റെ കൂടെ താഴ്ചയിലേക്കിറങ്ങി.