ഓഹ്,, ‘500’,,, മാനസി മനസ്സിൽ മന്ത്രിച്ചു,,, അല്ല അങ്ങനെ അനുമാനിച്ചു !!
ആ ഷൂസിൻ്റെ ഭംഗിയും , ക്വാളിറ്റിയും കണ്ടപ്പോൾ ഇതിൽ കൂടുതൽ വില മാനസി പ്രതീക്ഷിച്ചിരുന്നു,, ഇതിപ്പോൾ ലാഭമാണ്,,, എന്നാലും ആ അഞ്ഞൂറ് രൂപയ്ക്കു എന്തോരം വീട്ടു സാധനങ്ങൾ വാങ്ങിക്കാം എന്നും മാനസി അതേ സമയം ചിന്തിച്ചു പോയി,,,
ചെറിയ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ‘മാനസി’ മാളുവിന് നേർക്ക് നോക്കി,, മാളു ആ പുതിയ സ്കൂൾ ഷൂസ് ധരിച്ചു നിൽക്കുകയാണ്,, ഒപ്പം ആ പിങ്ക് കളർ ഷൂസും അവൾ നെഞ്ചോരം ചേർത്ത് പിടിച്ചിട്ടുണ്ട്,,,
എന്തോ,,, മാനസിക്ക് മോളോട് പാവം തോന്നി,, മാളുവിന് വാശി കൂടുതലാണ്, ശരി തന്നെ എന്നാലും അവൾ ആഗ്രഹിച്ച ഒട്ടുമിക്ക കാര്യങ്ങളും നിറവേറ്റിക്കൊടുക്കാൻ പലപ്പോഴും തനിക്ക് സാധിച്ചിരുന്നില്ല!
അവർ ആ രണ്ടു ഷൂസുമായി ക്യാഷ് കൗണ്ടറിലേക്ക് പോയി,,
മാനസീ,,,, മാനസീ,,,
പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം തൻ്റെ പേര് വിളിക്കുന്നത് കേട്ട് മാനസി തിരിഞ്ഞു നോക്കി,,,
മാനസി,,, നീ മാനസി അല്ലെ ??
നാല്പത്തിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ,, ഒരു കറുത്ത കണ്ണട നെറ്റിക്ക് മുകളിൽ ഉയർത്തിവച്ചിട്ടുണ്ട്, ഓഫീസ് ഡ്രസ്സ് ആണ് വേഷം,,
നല്ല മുഖപരിചയം തോന്നുന്നുണ്ട്,, പക്ഷെ കൃത്യമായി ആരാണെന്നു ഓർത്തെടുക്കാൻ മാനസിക്ക് സാധിക്കുന്നില്ല,,,
നീ,, നീ മാനസി അല്ലെ ?
തൻ്റെ മുഖത്തേക്കു പകപ്പോടെ നോക്കി നിൽക്കുന്ന മാനസിയോട് ആ സ്ത്രീ ചോദ്യം ആവർത്തിച്ചു,,
അതേ,, പക്ഷെ നിങ്ങൾ?,,, മാനസി മറുചോദ്യം എറിഞ്ഞു,,,