നല്ല ഭംഗിയുള്ള ഷൂസ് അല്ലെ അത് ? എന്നും പറഞ്ഞു കൊണ്ട് അവിടുത്തെ യൂനിഫോം ധരിച്ച ഒരു പെൺകുട്ടി മാനസിയുടെ കാഴ്ചവട്ടത്തേക്കു അപ്രതീക്ഷിതമായി കടന്നു വന്നതും, ‘മാനസി’ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പെട്ടെന്ന് മുഖത്തു ഒരു പുഞ്ചിരി വരുത്തി അവളുടെ മുഖത്തു തെളിഞ്ഞു വന്നുകൊണ്ടിരുന്ന വിഭ്രാന്തിയെ വിജയകരമായി മറച്ചു പിടിച്ചു!
നമ്മൾ ഇവിടെ യൂണിഫോം ഷൂസ് വാങ്ങിക്കാൻ വേണ്ടി മാത്രം വന്നതാ,,, എന്ന് പറയുമ്പോയേക്കും, ആ സെയിൽസ് ഗേൾ “വാ മോളെ നമുക്ക് ഈ ഷൂസ് ഇട്ടു നോക്കാല്ലോ” എന്നും പറഞ്ഞു കൊണ്ട് മാളൂട്ടിയെയും ഒപ്പം ആ പിങ്ക് കളർ ഷൂസുമായി അടുത്തുള്ള കുശ്ശൻ ബെഞ്ചിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു,,,
തനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ആ പിങ്ക് കളർ ഷൂസ് ധരിച്ച ‘മാളൂട്ടി’ ഒരു വലിയ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് ആത്മനിർവൃതി അടയുമ്പോൾ ‘മാനസി’ വേവലാതി പിടിച്ച മനസ്സോടെ ആ ഷൂസിനു എത്ര വില വരും എന്ന് കണ്ടു പിടിക്കുന്ന തിരക്കിൽ ആയിരുന്നു ,,,
ദേ,, മാം നിങ്ങൾ ആവശ്യപ്പെട്ട സ്കൂൾ ഷൂസ്,,,
നേരത്തെ പോയ സെയിൽസ്മെൻ ആ പുതിയ ഷൂസിന്റെ ബോക്സ് കൈമാറിയപ്പോഴാണ് മാനസി ആ വില തേടൽ ധൗത്യം അവസാനിപ്പിച്ചത്,,, എന്നാൽ മാളൂട്ടി അപ്പോഴും ആ കണ്ണാടിയുടെ മുന്നിൽ ഉത്സാഹവതിയായിരുന്നു,, തനിക്ക് ഈ ഷൂസും കൂടെ സ്വന്തമാക്കാൻ പറ്റും എന്ന വിശ്വാസത്തിൽ ആയിരുന്നു!
മോളിങ് വന്നേ,, ഒന്ന് ഈ സ്കൂൾ ഷൂസ് പകമാണോ എന്ന് ഇട്ടു നോക്കിയേ,,
ബോക്സിൽ നിന്നും പുറത്തെടുത്ത ആ കറുപ്പ് കളർ സ്കൂൾ ഷൂസ് മാളുവിന് നേരെ നീട്ടിപ്പിടിച്ചു കൊണ്ടായിരുന്നു മാനസിയുടെ ആ ആവശ്യപ്പെടൽ,, അപ്പോൾ മാനസിയുടെ ശബ്ദത്തിൽ അല്പം ഗൗരവം നിലനിന്നിരുന്നു!!