മാനസിയുടെ ആ നിഷ്കളങ്കമായ സംസാരത്തിനു മറുപടിയായി മായ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു,,,
ദ്രിതിയിൽ പുറത്തേക്കു ഇറങ്ങാൻ നിന്ന മാനസിയെ മായ ഒരു നിമിഷത്തേക്ക് തടഞ്ഞ ശേഷം അവിടുത്തെ ഒരു ജീവനക്കാരനെ അവരുടെ അടുക്കലേക്കു വിളിച്ചു മായയുടെ ഫോൺ അവനു കൈമാറിയ ശേഷം അവരുടെ കുറച്ചു ഫോട്ടോസ് എടുക്കാൻ ആവശ്യപ്പെട്ടു,,
തൻ്റെ വാച്ചിലേക്കും മായേച്ചിയുടെ മുഖത്തേക്കും മാറി മാറി നോക്കി നിക്കുന്ന മാനസിയെ തൻ്റെ അടുക്കലേക്കു ചേർത്ത് നിർത്തിക്കൊണ്ട് മായ പറഞ്ഞു ” ഒരു മിനിറ്റ് പെണ്ണെ,, കുറച്ചു ഫോട്ടോസ് എടുത്തിട്ട് പോകാം,, ഇനി എപ്പോഴാ വീണ്ടും കാണുക എന്നൊന്നും ഉറപ്പില്ലല്ലോ”
മായേച്ചിയുടെ ആ സ്നേഹത്തോടെയുള്ള ആവശ്യപ്പെടൽ കേട്ടപ്പോൾ പിന്നെ മാനസിയും തീരെ മടി കാണിക്കാതെ മായേച്ചിയുടെ ഒപ്പം ചേർന്ന് നിന്ന് പുഞ്ചിരിയോടെ ഫോട്ടോസിന് പോസ് ചെയ്തു
മായയുടെ ആവശ്യപ്രകാരം ആ ജീവനക്കാരൻ അവരുടെ അഞ്ചോ ആറോ ഫോട്ടോസ് ക്ലിക്ക് ചെയ്തു,,, പിന്നെ ഒട്ടും സമയം കളയാതെ മായേച്ചിയോടു ഒരിക്കൽ കൂടെ നന്ദിയും, യാത്രയും പറഞ്ഞു മാനസി അവിടെ നിന്നും യാത്രയായി,,,
************************
മാനസി പോയതിനു ശേഷം മായ തൻ്റെ ശീതീകരിച്ച ഓഫീസ് മുറിയിൽ ഇരുന്ന് ഏറെ നേരമായി തൻ്റെ മൊബൈലിൽ തന്നെ നോക്കിക്കൊണ്ടിരിക്കയാണ്,,,
ഇത്രയും നേരം മായ വീക്ശ്ചിച്ചു കൊണ്ടിരുന്നത് തൻ്റെ ഒപ്പം എടുത്ത മാനസിയുടെ ഫോട്ടോസ് മാത്രമായിരുന്നു
മായയുടെ മനസ്സ് മന്ത്രിച്ചു: വളരെ ലളിതമാണ് മാനസിയുടെ വസ്ത്രദാരണം, കൂടുതൽ അലങ്കാരച്ചമയങ്ങളോ അണിഞ്ഞൊരുങ്ങലുകളോ ഒന്നും തന്നെ അവൾ ചെയ്തിട്ടില്ല,, എന്നിട്ടും ഹോട്ടലിലെ പല ഗസ്റ്റുകളും മാനസിയെ നോട്ടമിടുന്നത് താൻ കണ്ടതാണ്,,,