വളരെ വൃത്തിയുള്ളതും, ആഡംബരങ്ങൾ അടങ്ങിയതുമായ ഹോട്ടൽ,, അവിടുത്തെ ജീവനക്കാർ പോലും ധരിച്ചിരിക്കുന്നത് താനിപ്പോൾ ധരിച്ചിരിക്കുന്നതിനേക്കാൾ നല്ല വസ്ത്രങ്ങൾ,,, പോരാത്തതിന് ഇവിടുത്തെ അസിസ്റ്റന്റ്റ് മാനേജർ ആയ മായേച്ചി തനിക്ക് അടുപ്പമുള്ള ആളും,,
എല്ലാം കൂടി ആലോചിച്ചപ്പോൾ അവിടെ ജോലി ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മാനസിയും കൊതിച്ചു തുടങ്ങി,,,
എന്നാൽ ഇതേ സമയം മായ ശ്രദ്ധിച്ചത് മറ്റൊരു കാര്യമായിരുന്നു,, തൻ്റെ ഹോട്ടലിൽ താമസിക്കുന്ന ഗസ്റ്റുകളിൽ പലരും അവരുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ അവരിൽ മിക്കവരും മാനസിയെ നോക്കുന്നുണ്ടായിരുന്നു,, പ്രായഭേദമന്യേ,,,
ആ നീണ്ട നേരത്തെ സംസാരത്തിനിടയിൽ മായ മാനസിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു
മായ: എത്ര വയസ്സില നിൻറ്റെ കല്യാണം കഴിഞ്ഞേ,,,
മാനസി: ഇരുപതു
മായ: ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷമായി,,
മാനസി: എട്ടു വർഷം
മായ: മാളൂട്ടിക്ക് ഇപ്പൊ എത്ര വയസ്സായി
മാനസി: ഏഴ്
അപ്പോൾ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഹർഷൻ നിനക്ക് പണി തന്നു അല്ലെ ?? ഒരു കള്ളച്ചിരിയോടെ ആയിരുന്നു മായേച്ചിയുടെ ആ ചോദ്യം,,
മാനസി ഒന്ന് നാണിച്ചു ചിരിച്ചതല്ലാതെ അതിനു കൂടുതൽ പ്രതികരണം ഒന്നും കൊടുത്തില്ല
പക്ഷെ മായേച്ചി മോളെ പറ്റി ചോദിച്ചപ്പോഴാണ് മാനസിക്ക് സമയത്തെ പറ്റി ഓർമ്മ വന്നത്
അവൾ പെട്ടെന്ന് വാച്ചിലേക്ക് നോക്കിക്കൊണ്ടു അയ്യോ മായേച്ചി മോൾ സ്കൂൾ വിട്ടു വരാൻ സമയമായി,, എന്നാ ഞാൻ ഇപ്പൊ ഇറങ്ങട്ടെ,, പിന്നെ എല്ലാത്തിനും താങ്ക്സ്,, സ്പെഷ്യലി ഫോർ ദാറ്റ് കേക്ക്,, അത് കഴിച്ചില്ലായിരുന്നെങ്കിൽ നഷ്ട്ടമായിരുന്നേനെ