ഹർഷേട്ടൻ സമ്മതിക്കുമോ എന്നത് ഒരു വിഷയം, അതുമെല്ലാ ഞാൻ ജോലിക്കു പോയാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ ആര് നോക്കും, മോളുടെ കാര്യങ്ങൾ അങ്ങനെ കുറെ ഉത്തരവാദിത്തങ്ങൾ ഇല്ലേ എനിക്ക്,,
വേണമെന്ന് വിചാരിച്ചാൽ എല്ലാം നടക്കും,,, അല്ലാതെ ഇങ്ങനെ ഓരോ ഒഴിവുകയിവ് പറഞ്ഞിട്ട് പിന്നെ ജീവിതത്തിൽ കഷ്ടപ്പാടാണ് എന്നും പറഞ്ഞു നടക്കുന്നതിൽ ഒരു അർത്ഥവും ഇല്ല !!
അല്പം ശാസിക്കുന്ന രീതിയിൽ ആയിരുന്നു മായേച്ചിയുടെ ആ സംസാരം,,,
അത് കേട്ടപ്പോൾ മാനസിക്കും വല്ലാതെ തോന്നി,,,
അയ്യോ ഞാൻ വെറുതെ ഒഴിവു പറയുന്നതല്ല മായേച്ചി,, എൻ്റെ ഉത്തരവാദിത്തങ്ങൾ,,, ഇവിടെ റിസപ്ഷനിസ്റ്റ് ഒക്കെ ആയിട്ട് നിക്കാൻ എന്ന് പറഞ്ഞാൽ അതിനു കുറഞ്ഞത് എട്ടു പത്തു മണിക്കൂർ നിൽക്കേണ്ടി വരില്ലേ? അത്രയും സമയം വീട്ടിലെ കാര്യങ്ങൾ,,,
അതിനു ഞാൻ എപ്പോഴാ പറഞ്ഞെ നിനക്ക് റിസപ്ഷനിൽ ആണ് ജോലി എന്ന് ?? ഹർഷനും മോളും സ്കൂളിൽ പോയിക്കഴിഞ്ഞാൽ പിന്നെ നീ ഫ്രീ അല്ലെ? അതിനു ഇടയിൽ വന്നുപാകാവുന്ന ജോലി ആണെങ്കിൽ പിന്നെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ??
അതില്ലാ,,, നിസ്സംഗതയോടെ ആയിരുന്നു മാനസിയുടെ ആ മറുപടി
ഹ്മ്മ്,,, ഞാൻ ഒന്ന് ആലോചിക്കട്ടെ,, ഞാൻ നിന്നെ വിളിക്കാം,, മായ ചെറിയ ആലോചനയോടെ പറഞ്ഞു,,,
ലഞ്ച് കഴിഞ്ഞു അവർ വീണ്ടും മായ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് തന്നെ തിരിച്ചു പോയി
പക്ഷെ ഈ പ്രാവശ്യം മാനസി ആ ഹോട്ടലിനെ നോക്കിക്കണ്ടത് മറ്റൊരു കണ്ണിലൂടെ ആയിരുന്നു,, എല്ലാം ഒത്തു വന്നാൽ താനും ഒരു ദിവസം ഇവിടത്തെ ജീവനക്കാരിയാകും എന്ന മനോനിലയോടെ,,,