ഞാൻ തന്നാലോ?? പെട്ടെന്നായിരുന്നു മായയുടെ ആ ഓഫർ
മാനസി വീണ്ടും ഒരു ആശ്ചര്യത്തോടെ മായേച്ചിയെ നോക്കി,,, ശേഷം ചോദിച്ചു തുടങ്ങി,,
എവിടെ,, ചേച്ചിയുടെ ഹോട്ടലിലോ,, എന്ത് ജോലി,, റിസപ്ഷനിസ്റ്റ് ??
മാനസിയുടെ വാക്കുകളിൽ ജിറ്റ്നാസയും, ആശങ്കയും, ആവേശവും എല്ലാം കലർന്നിരുന്നു,,
അതൊക്കെ ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം,, ആദ്യം അറിയേണ്ടത് നിനക്ക് ജോലി ചെയ്യാൻ സമ്മതം ആണോ എന്നാണ്,,,
അപ്പോയേക്കും മാനസിക്ക് വേണ്ടി ഓർഡർ ചെയ്ത ചോക്ലേറ്റ് ലാവാ കേക്ക് ടേബിളിൽ സെർവ് ചെയ്തു കഴിഞ്ഞിരുന്നു,,,
മാനസി എന്തോ പറയാൻ തുടങ്ങിയതും മായ അവളെ തടയുന്ന കണക്കെ ആ കേക്കിനു നേർക്ക് കണ്ണുകൾ നീട്ടി ,,, ആദ്യം കേക്ക് കഴിക്കൂ എന്ന് പറയുന്ന കണക്കെ,,,
ഹ്മ്മ്മ്,,,,, കേക്കിൻറ്റെ ആദ്യ കഷ്ണം വായിലിട്ടതും മാനസിയുടെ വായിൽ നിന്നും അറിയാതെ ഒരു മൂളൽ പുറത്തേക്കു വന്നു,, അത്രയും രുചിയുള്ള ഒരു ഡെസേർട്ട് ആദ്യമായിട്ടാണ് മാനസി രുചിക്കുന്നത്,,,
ഇത്രയും വിലകൂടിയ ഭക്ഷണങ്ങളും, ഡെസേർട്ടുകളും മാനസിക്ക് തീരെ പരിചിതമല്ലായിരുന്നു,, വളരെ അപൂർവമായി എന്തേലും വിശേഷ ദിവസങ്ങളിൽ മാത്രമേ മാനസി കുടുമ്പത്തോടൊപ്പം പുറത്തു നിന്നും ഭക്ഷണം കഴിച്ചിട്ടുള്ളൂ,,, ഡെസെർട്ടെന്നും പതിവില്ല,, ഇനി കൂടിപ്പോയാൽ ഒരു ഐസ് ക്രീം,,
അല്പം ആർത്തിയോടെ ആ കേക്ക് തിന്നു തീർക്കുന്ന മാനസിയോടായി മായ ചോദിച്ചു,,
അല്ല നീ ജോലി ചെയ്യുന്നതിൽ ഹർഷന് വല്ല എതിർപ്പും ഉണ്ടാകുമോ ??
സത്യത്തിൽ ആ കേക്കിൻറെ രുചിയിൽ മതിമറന്നു മാനസി അവർ ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരുന്ന വിഷയം അൽപ നേരത്തേക്ക് വിസ്മരിച്ചു പോയിരുന്നു.