തീർച്ചയായും!! ഏറെ നേരമായി തൻ്റെ വിഷമങ്ങൾ മനസ്സിൽ നിന്നും ഒഴുക്കിവിടുന്ന മാനസിയോട് തീർത്തും യോചിക്കുന്ന കണക്കെ മായേച്ചി മറുപടി നൽകി!!
താൻ പറയുന്നതെല്ലാം അതിൻ്റെ കാര്യഗോരവത്തോടെ മായ കേട്ടിരിക്കുന്നുണ്ടെങ്കിലും ഒരു തർക്ക ഭാഷയോടെ ആയിരുന്നു മാനസി തൻ്റെ ജീവിതത്തിലെ വിഷമങ്ങൾ മായേച്ചിയുമായി പങ്കു വെച്ചുകൊണ്ടരിക്കുന്നതു,,,
അതിനു പല കാരണങ്ങളുണ്ട്,, മായേച്ചി ഒരു തരത്തിലും താൻ പറയുന്ന കാര്യങ്ങൾക്കു എതിർ അഭിപ്രായം പറയാനോ അല്ലെങ്കിൽ അത് നിസ്സാരവത്കരിച്ചു കാണാനോ പാടില്ലെന്ന് മാനസിക്ക് നിർബന്ധം ഉണ്ടായിരുന്നു,,,
എല്ലാത്തിനും പുറമെ,, ഇപ്പോഴാണ് മാനസിക്കു മനസ്സിലുള്ള വിഷമങ്ങൾ പങ്കു വെയ്ക്കാൻ ഒത്ത ഒരാളെ കിട്ടിയെന്ന തോന്നലും,, ആശ്വാസവും ഉണ്ടായതുo,, അതിന്റെയെല്ലാം പരിണിതഫലമാവാം മാനസി ഇത്ര ആവേശത്തോടെ സംസാരിക്കുന്നതു,,,
ഇതല്ലാതെ മാനസിക്ക് വേറെ നല്ല കൂട്ടുകാരികൾ ഇല്ല,, ആകെ ഉള്ളത് ഹർഷന്റ്റെ കൂട്ടുകാരിൽ ചുരുക്കം ചിലരുടെ ഭാര്യമാരും,, അതുപോലെ മാളൂട്ടിയുടെ ഒപ്പം പഠിക്കുന്ന ചില കുട്ടികളുടെ അമ്മമാരും മാത്രമായിരുന്നു,,,
ഇന്ന് തിങ്കളാഴ്ച കാലത്തു താൻ ഫ്രീ ആണോ എന്ന് ചോദിച്ചറിഞ്ഞ ശേഷം മായേച്ചി ‘തന്നെ’ അവർ ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു,, ആദ്യമായിട്ടായിരുന്നു മാനസി ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഇത്രയും വിശദമായി ചുറ്റിക്കാണുന്നതു,, ശരിക്കും ആശ്ചര്യം തോന്നിക്കുന്ന ഒരുപാട് ഭംഗിയേറിയ കാഴ്ചകൾ,, ശേഷം ആ ഹോട്ടലിനു അടുത്തുള്ള ഒരു വലിയ റെസ്റ്റോറൻറ്റിൽ ലഞ്ച്,,