എന്നാലും ചേച്ചി ആ ബില്ല് അടയ്കണ്ടായിരുന്നു,,,
മൗനം ബേധിച്ചു സംസാരിച്ചു തുടങ്ങിയത് മാനസി തന്നെ ആയിരുന്നു!!
പെട്ടെന്ന് മാനസിയുടെ സംസാരം കേട്ട മായേച്ചി തൻ്റെ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു മാനസിയുടെ മുഖത്തേക്ക് ഒരു ചോദ്യ രൂപേണ നോക്കി,,
അല്ല,, ഞാൻ പറയുവായിരുന്നു,,, ഇത്രയും വിലയുള്ള ഷൂസിനു മായേച്ചി കാശ് കൊടുക്കുണ്ടായിരുന്നു!!
അത് കേട്ട മായേച്ചി ചെറു പുച്ച ഭാവത്തോടെ ചുണ്ടുകൾ കോട്ടി,,, താൻ ഇതുവരെ ആ വിഷയം വിട്ടില്ലേ എന്ന് മനസിയോട് ചോദിക്കുന്ന കണക്കെ!
മായ മാളുവിൻറ്റെ മുഖത്തേക്ക് വാത്സല്യപൂർവ്വം ഒന്ന് നോക്കി,, ശേഷം മനസിയോടായി പറഞ്ഞു,,
നല്ല മിടുക്കിയാ നിൻറ്റെ മോള്,, പിന്നെ ഇത്തരം വാശിയൊക്കെ ഈ പ്രായത്തിൽ പിള്ളേർ കാണിക്കും,,, അല്ലാതെ എന്താ ഒരു രസം?? പിന്നെ ആ കാശിൻറ്റെ കാര്യം!! നീ ഇങ്ങനെ എടുത്തു പറയാൻ മാത്രം വലുപ്പം ഒന്നുമില്ല ആ തുകയ്ക്ക്,, പിന്നെ നിൻറ്റെ മോൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ നമ്മൾ എന്തോന്ന് അയൽക്കാര് ??
പിന്നേ,, നീ എപ്പോഴാ കൊച്ചിയിലേക്ക് മാറിയത് ??
മാനസി വീണ്ടും ആ കാശിൻറ്റെ കാര്യം തന്നെ പറയണ്ട എന്ന് കരുതി മായ മറ്റു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി,,
കുറച്ചു വർഷങ്ങൾ ആയി,,, ഏട്ടന് ഇവിടെ ഒരു സ്കൂളിൽ ജോലി ശരിയായി,, അങ്ങനെ മാറിയതാ,,, പുഞ്ചിരിയോടെ ആയിരുന്നു മാനസിയുടെ ആ മറുപടി.
മായേച്ചി: സ്കൂളിൽ എന്ന് പറയുമ്പോൾ,,, ആള് മാഷ് ആണോ ??
മാനസി: അതെ കണക്കു ടീച്ചർ,,,
മായേച്ചി: ഹ്മ്മ്,,, ഈ മാഷുമ്മാർക്കൊക്കെ ഇപ്പോഴും ആവശ്യത്തിന് ശമ്പളം ഒക്കെ ഉണ്ടോ ?? ഹ്മ്മ്,, എന്താ പുള്ളിക്കാരൻറ്റെ പേര് ??