“അല്ല ജയാ…… എന്താണ് വിശേഷം…..ഇത് ഏതാണ് ഒരു പുതിയ മുഖം ….വ്യഴാഴ്ച ആയിട്ട് അടിച്ചു പൊളിയാണല്ലേ..”
“ഇക്ക..ഇത് പെങ്ങള് കുട്ടിയാണ് ..ഭാര്യയുടെ അനിയത്തി..നാട്ടിൽ നിന്നും ഇപ്പൊ വന്നുള്ളൂ… നാളെ രാവിലെ ഫ്രീ ആണെങ്കിൽ റൂമിലോട്ട് പോരെ … നല്ല നടൻ കപ്പ തരാം..”
“ഹും …നടക്കട്ടെ…നടക്കട്ടെ.. ” ജയന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് സുലൈമാൻ സൈഡിലേക് മാറി നിന്നു . മുകളിലേക്ക് കയറി പോകുന്ന അവരെ തിരിഞ്ഞു നോക്കി സിഗരറ്റ് നിലത്തിട്ട് ചവിട്ടി അയാൾ താഴേക്കു ഇറങ്ങി.
“ജയൻ ചേട്ടാ, ഇവിടെ എത്ര പേർ താമസിക്കുണ്ട്?”
“ഒരു 25 ആളുകൾ കാണും, കൂടുതലും മലയാളികൾ ആണ്..മലപ്പുറത്തുള്ള 4 ഫാമിലി ഉണ്ട്, ബാക്കി എല്ലാം ബാച്ചലേഴ്‌സ് ആണ്”
“ഒരു വീട്ടിൽ 25 ആളുകളോ” അപർണ അത്ഭുതത്തോടെ ചോദിച്ചു.
“ഇവിടെ ഇങ്ങനെഎല്ലാം ആണ്..അതൊക്കെ നിനക്കു വഴിയേ മനസ്സിലാവും” ജയൻ റൂമിന്റെ കതക് തുറന്നു അകത്തു കയറി.
ഒരു ചെറിയ റൂം, വലതു വശത്തു ഒരു ബെഡ് അതിനു മുന്നിൽ രണ്ടു മീറ്റർ കഴിഞ്ഞു ഒരു മേശയും കണ്ണാടിയും , റൂമിന്റെ ഇടതു വശത്തു രണ്ടു ഡോറുകൾ ഒന്ന് ബാത്ത് റൂം മറ്റൊന്ന് കിച്ചൻ. റൂമിൽ കയറിയ അപർണ്ണ ഒന്ന് അമ്പരന്നു. അതിനുള്ള കാരണം വഴിയേ പറയാം.
“ഇതാണ് മോളെ ചേട്ടന്റെ കൊട്ടാരം എങ്ങനെ ഉണ്ട്?”
“നല്ല വൃത്തി ഉണ്ടല്ലോ”
അപർണ്ണ നിലത്തിരുന്നു പെട്ടി തുറന്നു നാട്ടിൽ നിന്നും അമ്മയും അനുവും കൊടുത്തു വിട്ട പലഹാരങ്ങളും അച്ചാറും എല്ലാം പുറത്തെടുത്തു വെക്കാൻ തുടങ്ങി.
“ദേ ജയൻ ചേട്ടാ കക്കയിറച്ചി…ചേച്ചി കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതാ…ഞാൻ ചൂടാക്കി തരാം”