ഫോണിൽ പുതിയൊരു നമ്പർ വന്നു.
ഹലോ കോൻ ?
അരുണേട്ടനല്ലേ ഞാൻ അമൽ ആണ് . സൗമ്യയുടെ ഫ്രണ്ട് .
ഹാ… മനസിലായി. സൗമ്യ പറഞ്ഞിരുന്നു.
ആണോ .. അവിടെ എന്തെങ്കിലും ഒരു മാർഗം ഉണ്ടോ. ഇവിടെ വലിയ പ്രശ്നമാണ്. ഒന്ന് മാറി നിന്നാൽ അത്രയും നല്ലതായിരുന്നു. പുറത്തുള്ള കുറെ പേരോട് ഞാൻ ചോദിച്ചു . എവിടെയും സെറ്റ് ആയില്ല അതാ.
എടാ മോനെ ഇവിടെയും ഒരു മാസത്തിനായി റൂമൊന്നും കിട്ടില്ല. പിന്നെ വേറെ ഓപ്ഷൻ ഉള്ളത് ഞങ്ങളുടെ കൂടെ താമസിക്കാൻ പറ്റുമോ. ഇവിടെ 2bhk ഫ്ലാറ്റ് ആണ്. നിങ്ങള്ക്ക് അഡ്ജസ്റ്റ് ചെയ്യാമെങ്കിൽ എത്ര നാല് വേണേലും താമസിക്കാം..
അയ്യോ ചേട്ടാ അത് നിങ്ങള്ക്ക് ബുദ്ധിമുട്ട് ആവില്ലേ.
ഒരു ബുദ്ധിമുട്ടും ഇല്ല. സൗമ്യയും അത് തന്നെയാ പറഞ്ഞെ. പിന്നെ ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ പരിചയമില്ലാത്ത സിറ്റിയിൽ നിങ്ങൾ വേറെ താമസിക്കുന്നതും ശരിയല്ലല്ലോ. നമ്മുക് ഇവിടെ കൂടാം .. നിങ്ങൾ ധൈര്യമായി കേറി പോരെ.
കുഴപ്പമില്ലല്ലോ അല്ലെ ?
ഇല്ല അമൽ കേറി പോരെ. ഒരു ഹണി മൂൺ യാത്ര ആണെന്ന് കരുതിയാൽ മതി. കുറച്ചു മാറി താമസിക്കുമ്പോൾ വീട്ടുകാരും ഒന്ന് അയയും. എല്ലാം ശരിയാവും .
താങ്ക് യു ഏട്ടാ… ഇങ്ങനെ ധൈര്യം തരാൻ എനിക്ക് വേറെ ആരും ഇല്ല. ഏട്ടന്റെ വാക്കുകൾ എനിക്ക് വലിയ ഒരു ആശ്വാസം നൽകുന്നു .
കൂടുതൽ ഒന്നും ആലോചിക്കേണ്ട . കേറി പോരെ. ട്രെയിൻ തത്ക്കാൽ ടിക്കറ്റ് കിട്ടും . അത്യാവശ്യം വേണ്ട ഡ്രസ്സ് എടുത്ത് പോരെ. ബാക്കി എല്ലാം ഇവിടെ സെറ്റ് ആക്കം.
ശരി ഏട്ടാ ..
അവൻ ഫോൺ വെച്ചു . അവന്റെ നമ്പർ സേവ് ചെയ്തു . എന്തൊക്കെ വള്ളി കൊണ്ടാണാവോ അവൻ വരുന്നേ. ഒരു പത്തേ പത്തിൽ പോകുന്ന ലൈഫ് ആണ് എന്റെ. ഒന്നും കുളം ആകഞ്ഞാൽ മതിയായിരുന്നു. സൗമ്യ എന്നോട് ഒന്നും ആവശ്യപ്പെടാറില്ല. അവൾ ഇത്രയും സീരിയസ് ആയി പറഞ്ഞ കാര്യം എങ്ങിനെ തള്ളി കളയാൻ പറ്റും . ആ അവർ വരട്ടെ .