ങേ ഞാൻ എന്ത് പറയാൻ . ഇവിടെ ഒന്നും അങ്ങിനെ ഒരു മാസത്തിനായി താമസിക്കാൻ റൂമൊന്നും കിട്ടില്ല. ഞാൻ പറ്റില്ല എന്ന് പറയും .
അവൻ ഒരുപാട് ഹെല്പ് ഒക്കെ ചെയ്തിട്ടുണ്ട് എനിക്ക്. ഒരു പാവമാ . വിഷമിച്ചു വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മറുപടി ഒന്നും പറയാൻ പറ്റിയില്ല ഏട്ടാ. എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. രണ്ടു പേരും പാവമാ ഏട്ടാ.
ഞാനും പാവമാ മുത്തേ. അതുകൊണ്ടാ എനിക്ക് പറ്റാതെ. പിന്നെ നിനക്കു അത്ര വേണ്ടപ്പെട്ടവർ ആണെങ്കിൽ എന്താ ചെയ്യാ . ഒരു മാസത്തിനു റൂമൊന്നും കിട്ടില്ല. പിന്നെ വേണമെങ്കിൽ അവർ നമ്മുടെ കൂടെ താമസിച്ചോട്ടെ. നമ്മുടെ ഫ്ലാറ്റിൽ .. രണ്ടു റൂം ഉണ്ടല്ലോ ഒരു റൂം അവർ ഉപയോഗിച്ചോട്ടെ .ഒരു മാസത്തെ കാര്യമല്ലേ.
ഹാ അത് ശരിയാ എനിക്കും ഈ ഐഡിയ തോന്നിയതാ .. പിന്നെ ഏട്ടൻ ചീത്ത പറഞ്ഞാലോ എന്ന് കരുതി. നമ്മുക്ക് അസൗകര്യം ഒന്നും ഇല്ലാതെ ഞാൻ മാനേജ് ചെയ്തോളാം .. അവർ പാവങ്ങളാ ഒരു മൂലക്കിരുന്നോളും ..
അതേയ് എപ്പോളും എപ്പോളും ഇങ്ങനെ പാവങ്ങളാ പാവങ്ങളാ എന്ന് പറയണ്ട.
അല്ല ഏട്ടാ ശരിക്കും പാവങ്ങള .
ഹ്മ്മ്
പക്ഷെ ഞാൻ വിളിച്ചു പറയുന്നില്ല . അവൻ ഏട്ടനെ വിളിക്കുകയാണെങ്കിൽ പറഞ്ഞാൽ മതി. അവൻ വേറെയും നോക്കുന്നുണ്ട്. ഒന്നും സെറ്റ് ആയില്ലെങ്കിൽ വിളിക്കാം എന്ന പറഞ്ഞെ .
ഓക്കേ . അവൻ വിളിച്ചാൽ ഞാൻ അങ്ങിനെ ഒരു ഓപ്ഷൻ ഉണ്ടെന്നു പറയാം പോരെ.
ഹാ മതി താങ്ക്യൂ ….. ഉമ്മ….