വീട്ടിൽ കയറിയിട്ടാണ് വന്നതെന്ന് അമ്മയോട് പറയണ്ടെന്ന് തോന്നി.
“സാറ് വിളിച്ചിരുന്നു. ബുധനാഴ്ച തൊട്ട്, അല്ലെ?”
“ആ…ക്ലാസിന് 500 എന്നാ പറഞ്ഞത്.”
“മോൻ ലീവിന് വന്നതാണോ?”, ആൻ്റിയുടെ വക കുശലാന്വേഷണം.
“അല്ല, അവിടത്തെ അവൻ്റെ ജോലി കഴിഞ്ഞു, ഇനി ഇവിടെ തന്നെ.”, അമ്മയായിരുന്നു ഉത്തരം പറഞ്ഞത്.
“ആഹ്, ഇനിയിപ്പോ എന്ത് ആവശ്യത്തിനും കാണുമല്ലോ.”
“ഇങ്ങനെ വല്ലപ്പോഴുമാ ആളെ കയ്യിൽ കിട്ടുന്നത് തന്നെ.”
(എന്നെ നോക്കി കയ്യിലെ പാത്രം കാണിച്ചു) “പായസം വേണ്ടേ?”
ഞാൻ വേണമെന്ന് തലയാട്ടി. അപ്പോഴേക്കും ദേവു ചേച്ചി വീട്ടിൽ നിന്ന് ഇറങ്ങി വരുന്നു. മോളി ആൻ്റി ബൈ പറഞ്ഞ് പോയി. ദേവു ചേച്ചിയുടെ മുഖത്ത് ഒരു നാണവും ചമ്മലും ഉണ്ടായിരുന്നത് ഞാൻ ശ്രദ്ധിച്ചു. എൻ്റെ മനസിൽ കുറച്ച് മുമ്പ് കണ്ട ചേച്ചിയുടെ രൂപം തന്നെ നിറഞ്ഞ് നിന്നു. ചേച്ചി അടുത്ത് എത്തിയപ്പോൾ അമ്മയുടെ സോപ്പിൻ്റെ മണം മൂക്കിലടിച്ചു. അപ്പോ മേലുകഴുകി വന്നതാണ് കക്ഷി. എന്തിനാവും? ഒരൈഡിയയുമില്ല.
“എന്നാ ഞാൻ ഇറങ്ങട്ടെ ചേച്ചീ, പൂജയുടെ കാര്യം ഞാൻ വാട്സ്ആപ്പിൽ ഇടാം.”
“ശെരി ദേവൂ, പിന്നെ വൈകിട്ട് വരുമ്പോ ആ ബുക്ക് വാങ്ങാൻ മറക്കണ്ട. ഞാൻ വരുമ്പോഴേക്കും ലേറ്റാവും.”
“ഓക്കെ ചേച്ചി… പോട്ടെ ഡാ”
ഞങ്ങൾക്ക് കൈ തന്ന് ചേച്ചി സ്കൂട്ടറിൽ കേറി പോയി. ഞങ്ങൾ വീട്ടിലേക്ക് നടന്നു.
“ഞാൻ ഇല്ലെന്ന് കണ്ട് ഉടനെ ഉലകം ചുറ്റാൻ ഇറങ്ങിയല്ലേ…രാവിലെ എണീറ്റ് ആ ഉദയൻ്റെ കൂടെ ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് നടത്താൻ പറഞ്ഞാൽ കേൾക്കില്ല. ഫിസിക്കൽ കൂടി നോക്കിയാൽ നിനക്ക് വേഗം പോലീസിൽ കിട്ടുമെന്നാ ഉദയൻ പറയുന്നെ.”