ലൈഫ് ഓഫ് പ്രിയ [Mahi]

Posted by

 

“അയ്യോ, ദാ വരുന്നു. ചായ എടുത്ത് വെയ്ക്ക്.”

 

അമ്മ റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി. ഞാൻ ബാത്ത് റൂമിൽ കേറി മൂത്രമൊഴിച്ചു കയ്യും മുഖവും എല്ലാം കഴുകി തുടച്ച് വീട്ടുമുറ്റത്ത് വന്നതും ഒരു ഹോണാടി. ദേവു ചേച്ചിയാണ്.

 

“സർ എണീറ്റോ? ഗുഡ് മോണിംഗ്.”

 

“ഗുഡ് മോണിംഗ് ചേച്ചി. രാവിലെ തന്നെ കണി ചേച്ചിയാ. നല്ല ദിവസം ആയാൽ മതിയായിരുന്നു.”

 

“നീ നന്നായാൽ നിൻ്റെ ദിവസവും നന്നാവും. അല്ലാതെ കണിയെ പറഞ്ഞിട്ട് കാര്യമില്ല. മാസത്തിൽ ഒരിക്കൽ എങ്കിലും ഈശ്വരവിശ്വാസം കാണിക്കാൻ വയ്യല്ലോ നിനക്ക്. നിനക്കെന്താ അമ്മയെയും കൂട്ടി കാവിലേക്ക് വന്നാ? പണ്ടിങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.”

 

“ദൈവം മനസ്സിലല്ലേ ചേച്ചി, അവിടെ പിന്നെ എന്ത് അമ്പലം എന്ത് കാവ്.”

 

ഗേറ്റിൽ നിന്ന് പത്രമെടുക്കുന്നതിടെ പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം.

 

“വേറെ പണിയില്ലേ ദേവൂ, അവൻ അമ്പലത്തിലോ? വന്നത് തന്നെ. ഡാ, ചായ എടുത്ത് വെച്ചിട്ടുണ്ട്. ആറുന്നതിന് മുമ്പ് കുടിച്ചേ നീ. ബ്രെഡും പഴവും അടുക്കളയിൽ ഉണ്ട്. ബ്രെഡ് ചൂടാക്കിയിട്ട് കഴിക്കണേ.”

 

“ശെരി അമ്മാ…”

 

അമ്മ ദേവു ചേച്ചിയുടെ സ്‌കൂട്ടിയിൽ കേറി പോകുന്നതും നോക്കി നിന്നിട്ട് തിരികെ വീട്ടിൽ കയറി ചായ ഗ്ലാസും കൊണ്ട് റൂമിലേക്ക് പോയി.

 

ദേവു ചേച്ചി, ദേവിക, അമ്മയുടെ ഏറ്റവും ക്ലോസ് ഫ്രണ്ട് ആണ്. അമ്മയെക്കാൾ 10 വയസ് ഇളയതാണ്. കല്യാണം കഴിഞ്ഞിട്ടില്ല. എന്തോ ജാതക പ്രശ്നം എന്നെല്ലാം പറയുന്നു. സംഗതി വേറൊന്നും കൂടി ഉണ്ട്. ചേച്ചി നാലാമത്തെ മോൾ ആണ്. ബാക്കി എല്ലാവരും കുടുംബമായി കഴിയുന്നു. ചെലവുകൾ ഒന്നും തലയിലെടുത്ത് വെയ്ക്കാൻ അവരാരും റെഡിയല്ല. അങ്ങനെ ആലോചനകൾ വന്നതെല്ലാം മാറി പോയി. അമ്മ പണ്ടേ മരിച്ചു. അച്ഛന് മോളോട് വലിയ സ്നേഹവുമില്ല. നാട്ടിലെ അക്ഷയ സെൻ്ററിലെ ജോലിയും പിന്നെ കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിച്ചുമാണ് കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *