“എടാ, അതൊന്നും ശെരിയാവില്ല. ഇവിടെ ആരും വീട്ടിൽ ഇല്ലാത്തപ്പോൾ, അതുമവൻ ഒറ്റക്ക് ഇവിടെ വന്ന് നിന്നാൽ നാട്ടുകാർ ഓരോന്ന് പറയും. ഒന്നാമത് അവനീ നാട്ടിൽ നല്ല പേരാണല്ലോ!” മഹിമ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു.
“എന്റെ ചേച്ചി, അപ്പോൾ അവൻ ഞാനാണ് മഹിമയുടെ കെട്ടിയോൻ എന്നും പറഞ്ഞുകൊണ്ട് നാട്ടിൽ കറങ്ങി നടന്നാലോ? അത് ചേച്ചിക്ക് തന്നെയല്ലെ കൂടുതൽ മോശം?..”
“എന്റെ ദൈവമേ, ഇതൊരു വള്ളി ആണല്ലോ..”
“ഒന്നാലോചിച്ചു നോക്ക് ചേച്ചി, രണ്ട് ദിവസം മാത്രം.. ഈ വീട്ടിൽ കയറ്റി ലോക്ക് ചെയ്താൽ മതി. നിങ്ങൾക്ക് എന്ത് വേണേലും ഞാൻ എത്തിച്ച് തരാം..”
“എന്നാലും ടാ, അതൊന്നും നടക്കില്ല..”
“എന്റെ ചേച്ചീ, പ്ലീസ്.. ഒരു ദിവസം കൊണ്ട് ചിലപ്പോൾ അവൻ നോർമൽ ആകാനും ചാൻസുണ്ട്. ആ മരുന്നിന് പവർ കുറവാണ്. പ്ലീസ് ചേച്ചീ, വേറെ വഴി ഇല്ലാത്ത കൊണ്ടല്ലേ, ഒന്ന് അഡ്ജസ്റ്റ് ചെയ്തു നോക്ക്..”
“എടാ.. ഞാൻ..”
“ചേച്ചി ഇനി ഒന്നും പറയണ്ട, അപ്പൊ സെറ്റ്..”
“ഹ്മ്മ്, എന്തേലും കാണിക്ക്! ഓരോരോ വള്ളിക്കെട്ടുകൾ..” മഹിമ ഒടുവിൽ അനിഷ്ടത്തോടെയാണെങ്കിലും പതുക്കെ തലയാട്ടി.
“മ്മ്, ചേച്ചി, ഇത് തത്കാലം ആരുമറിയണ്ട കേട്ടോ..”
“പിന്നെ! ഞാൻ ഇതും വെച്ചോണ്ട് നോട്ടീസടിക്കാൻ പോകുവല്ലേ! അത്ര നല്ല കാര്യമാണല്ലോ..” മഹിമ കുറച്ച് ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു. എന്നാൽ അപ്പു അത് മൈന്റ് ചെയ്തില്ല.
“ചേച്ചി, അപ്പൊ ഓക്കേ അല്ലെ..”
“ഹ്മ്മ്..”