അവൾ തിരിഞ്ഞു നോക്കി.
‘അയ്യോ തൊഴിലുറപ്പ് പെണ്ണുങ്ങൾ! ഇവരെന്താ ഇപ്പൊ ഇവിടെ..’
“എന്താ ചേ..ച്ചി, എല്ലാരുമുണ്ടല്ലോ..” അവൾ വിക്കി വിക്കി ചോദിച്ചു.
“ആഹാ, അപ്പൊ അമ്മ ഒന്നും പറഞ്ഞില്ലേ?”
“ഇല്ല..”
“ഇന്ന് ഇവിടെയാ ഞങ്ങൾക്ക് പണി. തെങ്ങിന്റെ തടമെടുക്കാൻ..”
‘ഈശ്വരാ! ആകെ കുഴഞ്ഞു! ഇനി എന്ത് ചെയ്യും.. അവനാണേൽ മൊത്തം സീനാണ്.. പോരാത്തതിന് പറമ്പിലെ പണിക്ക് തൊഴിലുറപ്പ് പെണ്ണുങ്ങളും! അവനെയെങ്ങാനും ഇവര് കണ്ടാൽ അത് മതി!.. എങ്ങനെയെങ്കിലും ഒഴിവാക്കാം. അതാ നല്ലത്..’
“ചേച്ചി, എനിക്ക് നല്ല സുഖമില്ല. നിങ്ങൾക്ക് നാളെ ചെയ്താൽ പൊരേ?”
“അതിനെന്താ, മോള് ആവിശ്യത്തിനു റസ്റ്റ് എടുത്തോ.. ഞങ്ങളല്ലേ പണിയെടുക്കുന്നെ!..”
“അതല്ല ചേച്ചി, ഞങ്ങടെ വീട്ടിൽ പണിക്ക് വന്നിട്ട് നിങ്ങൾക്ക് ഒന്നും തരാതെയിരുന്നാൽ മോശമല്ലെ..”
“ഓ, അതൊന്നും സാരമില്ലന്നേ!.. മോള് പോയി കിടന്നോ, കണ്ടാൽത്തന്നെ അറിയാം നല്ല ക്ഷീണവാന്നെന്ന്..”
“മ്മ്..”
അവരുടെ അടുത്ത് തന്റെ ഐഡിയ ഒന്നും വിലപ്പോകില്ലെന്ന് മനസ്സിലായ മഹിമ പിന്നെ വീടിന്റെ അകത്തു കയറി വാതിൽ ലോക് ചെയ്തു.
അവൾ പോയിക്കഴിഞ്ഞപ്പോൾ വെളിയിൽ..
“ഹോ! അവളുടെയൊരു ഗമ കണ്ടില്ലേ.. നിധിയല്ലേ വീട്ടിലിരിക്കുന്നെ! ഇങ്ങനെ അടച്ച് കുറ്റിയിടാൻ മാത്രം നമ്മളിവിടെ കക്കാൻ വല്ലോം വന്നതാണോ!..” ഒരു തൊഴിലുറപ്പ് പെണ്ണ് പുറകിൽ നിന്നും പതുക്കെ പറയുന്നതുകേട്ട മഹിമ ഒന്ന് സ്റ്റക്കായി..