“എന്താ കാണിച്ചേ!.. അയ്യേ! അയാള് കണ്ടാരുന്നേല് നാണം കെട്ടേനെ!..”
“എന്ത് നാണം കെടാൻ?? ഒരു ഭർത്താവ് സ്വന്തം ഭാര്യയെ കൊഞ്ചിച്ചെന്ന് വിചാരിക്കും.. അത്ര തന്നെ! ഹഹ..”
“പിന്നേ!..”
“ആന്നേ!..”
‘എന്തൊരു കഷ്ട്ടവാ ഇത്!.. വേഗം അപ്പുവിനെ വിളിക്കാം. അതാ നല്ലത്..’
മഹിമ വേഗം തന്നെ ചാടിക്കൊണ്ട് കോണിപ്പടികൾ ഇറങ്ങി. എന്നിട്ട് ബെഡ്റൂമിലേക്ക് ഫോൺ എടുക്കുവാനായി പോയി. എന്നാൽ പിന്നാലെ ചെന്ന കിച്ചു അവളെ പുറകിൽക്കൂടെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ ഇടതു ചെവി വായിലാക്കി ഒന്ന് നുണഞ്ഞു..
“ഹ്സ്ഹ്!..”
മഹിമ കോരിത്തരിച്ചു പോയി. അവളുടെ രോമങ്ങൾ മേലേക്ക് എണീറ്റുനിന്നു.
“വിട്!..”
“ഇല്ല മുത്തേ..”
“ഏട്ടാ പ്ലീസ്!..”
‘ടിം..ടോം!’
പെട്ടന്നു വീണ്ടും കാളിംഗ് ബെൽ മുഴങ്ങി. മഹിമ ഞെട്ടിക്കൊണ്ട് പുറകിലേക്ക് മാറി. കിച്ചുവും..
“ഏട്ടാ, വീണ്ടും ആരോ വന്നു. ഞാൻ പോയി നോക്കട്ടെ..”
“നാശം!.. ഹ്മ്മ്, വേഗം പോയി വാ..”
കിച്ചു ദേഷ്യം കണ്ട്രോൾ ചെയ്തുകൊണ്ട് പറഞ്ഞു.
കിട്ടിയ തക്കത്തിനു മഹിമ ബെഡ്റൂം വിട്ട് പഴയ പോലെ റൂം ലോക് ചെയ്ത് പുറത്തിറങ്ങി മുന്നിലെ വാതിൽ തുറന്നു. പക്ഷെ അവിടെ ആരുമില്ലായിരുന്നു.
‘ആരാണാവോ വന്നത്? ഇനി അപ്പുവായിരിക്കുമോ?..’
അവളങ്ങനെ ചിന്തിച്ചുകൊണ്ട് വാതിൽ വീണ്ടും ലോക് ചെയ്യാനായി തിരിഞ്ഞതും പുറകിൽ നിന്നുമൊരു വിളി ഉയർന്നു.
“മഹിമ മോളെ..”