“എന്റെ ചേച്ചി, ഞാൻ എങ്ങോട്ട് കൊണ്ടുപോകാനാ!..”
“അതൊന്നുമെനിക്ക് അറിയണ്ട! എങ്ങോട്ടേലും കൊണ്ട് പോ! ഇവിടെ പറ്റില്ല..”
മഹിമ ദേഷ്യത്തോടെ വിറ പൂണ്ടു പറഞ്ഞു.
അപ്പുവിനു മനസ്സിലായി. കിച്ചു ആക്രാന്തം കൊണ്ട് എന്തോ കാണിച്ചിട്ടുണ്ട്. ചേച്ചിയുടെ കണ്ണൊക്കെ ചുവന്നിട്ടുമുണ്ട്. സംഗതി പന്തിയല്ല. കൊണ്ടു പേയേക്കാം..
“മ്മ്, ഞാൻ കൊണ്ടുപോകാം ചേച്ചി.”
‘ടിം ടോം..!’
അപ്പു സമ്മതിച്ച ആ സമയം തന്നെ കാളിംഗ് ബെൽ മുഴങ്ങി.
‘ഈശ്വരാ! ആരാ ഈ നേരത്ത്..’
മഹിമ ഒന്ന് ഞെട്ടിക്കൊണ്ട് വാതിലിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് വാതിലിലെ ലെൻസ്സിൽ കൂടെ പുറത്തേക്ക് നോക്കി.
‘ഹോ! ആ പരട്ട അമ്മാവനാണ്! ഇയാൾക്കൊന്നും വേറെ പണിയില്ലേ?? വീട്ടിൽ ഇരുന്നാൽ പോരേ! മനുഷ്യനെ വെറുപ്പിക്കാനായിട്ട് ഇങ്ങോട്ട് കെട്ടിയെടുത്തോളും, കോപ്പ്!’ അവൾ മനസ്സിലയാളെ ഒരായിരം തെറി പറഞ്ഞുകൊണ്ട് അപ്പുവിന് നേരെ തിരിഞ്ഞു.
“എടാ, പുറത്ത് വാസുവമ്മാവൻ നിൽപ്പുണ്ട്. അയാള് കിച്ചുവിനെ ഈ അവസ്ഥയിൽ ഇവിടെ കണ്ടാൽ ആകെ കുഴപ്പമാവും! ഇനിയിപ്പൊ എന്താ ചെയ്യുക?..”
“ഹ്മ്മ്, ചേച്ചി റൂമിലേക്ക് പോയ്ക്കോ. അയാളെ ഞാൻ ഹാൻഡിൽ ചെയ്യാം..”
“മ്മ്, വേഗം പറഞ്ഞുവിട്ടോണം. ചിലപ്പൊ നിന്നെ ഇവിടെ കണ്ടാൽ തന്നെ അയാള് തള്ളയെ വിളിച്ചു പറയും! അപ്പോഴാ കിച്ചുവിന്റെ കാര്യം!.. ഹ്മ്മ്, ഞാൻ പോയി അവനെ റൂമിൽ ലോക്ക് ചെയ്യട്ടെ..”
“അത് ഞാൻ ഏറ്റു ചേച്ചി.. നോ വറീസ്!”