“” അഭി നീയെങ്ങട്ടാ…! “” എന്റെ പോക്കെങ്ങോട്ടാണെന്ന് മനസിലാവാതെ അങ്ങേര് ചോദിച്ചതും ഞാനാ കൈ തട്ടി മാറ്റി പുറത്തോട്ടിറങ്ങി…!
“” ഇപ്പേല്ലാർക്കും സമാധാനായല്ലോ…! “” ദേഷ്യത്തിൽ വാതില് ശക്തിയിൽ വലിച്ചടച്ചതിന് പിന്നാലെ ശരത്തേട്ടന്റെ ശബ്ദം ഉയരുന്നത് ഞാൻ കേട്ടു…! അതിന് ശേഷമുള്ള സംഭാഷണങ്ങളെന്താണെന്നറിയാനൊ വകവെക്കാനൊ താല്പര്യമെനിക്കുണ്ടായിരുന്നില്ല…!
പുറത്തോട്ടിറങ്ങി ഞാൻ എന്റെ 1988 ബുള്ളറ്റുമെടുത്തു എങ്ങോട്ടെന്നില്ലാതെ നീങ്ങി…!
അത് ചെന്നവസാനിച്ചത് ബീച്ചിലായിരുന്നു…! അവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് ബെഞ്ചിൽ സ്ഥാനം പിടിക്കുമ്പോ പോലും എന്റെ മനസ്സെന്തെന്നില്ലാതെ നീറികൊണ്ടിരുന്നു…!
പണ്ടാരോ പറയുന്നത് കേട്ട ഒരു വരിയാണെനിക്ക് എനിക്കോർമ്മ വരുന്നത്…! too close yet too far…! എന്റെ തോൽവി ജീവിതം ഒന്ന് മാറാനായി എന്തോ ഒന്ന് എപ്പോഴും എന്റെ അടുത്ത് തന്നെയുണ്ട്, പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ അത് കൈയ്യെത്താ ദൂരത്താണെന്നപോലൊരു തോന്നൽ…!
പൊരിവെയിലത്ത് ബീച്ചിലിരുന്ന് ഒരേ താളത്തിൽ വന്നുകൊണ്ടിരുന്ന തിരകളിലേക്ക് കണ്ണുംന്നട്ടിരികവ്വേ എന്റെ ഫോണിലേക്കൊരു കോളു വന്നു…! സേവ്ആക്കാത്ത നമ്പറാണല്ലോ…! കാൾ എടുത്ത് ചെവിയിൽ വച്ച ഞാൻ ആദ്യം കേൾക്കുന്നത് വെള്ളം വിഴുന്ന ശബ്ദമാണ്…!
“” ആരാ…? “” ഏട്ടുപത്ത് സെക്കന്റ് കഴിഞ്ഞിട്ടും മറുതലക്കിൽ നിന്ന് പ്രതികരണമൊന്നും കേൾക്കാതെ വന്നതോടെ ഞാൻ ചോദിച്ചു…! അതിന് മറുപടിയായി വന്നതൊരു കുണുങ്ങിച്ചിരിയായിരുന്നു…! ശേഷം,