“” ഉച്ചയാവുമ്പോ എത്തണ രീതില് വരാനായിരുന്നു ഉദ്ദേശം…! മോളെ കാണാൻ കൊതിയായൊണ്ട് നേരത്തെയിങ്ങ് പൊന്നൂന്നെ ഒള്ളു…! “” ആരതിയോട് ചേർന്ന് നിന്ന് മുടിയിൽ തലോടി അമ്മ സ്നേഹം വാരിവിതറി…! ശേഷം,
“” ഇതെന്താ ഒരു പാട്…? “” അവളുടെ കവിളിലെ ഞാനിന്നലെ തല്ലിയ പാടിൽ തൊട്ടുനോക്കികൊണ്ട് അമ്മ അവളോടായി ആരാഞ്ഞു…! അതോടെ അവിടെ ഉണ്ടായിരുന്നവർടെ ശ്രെദ്ധമൊത്തം അവളിലേക്കായി…! അത് മനസ്സിലാക്കിയ ആരതി എന്നെ നോക്കിയ ശേഷം കണ്ണുനിറച്ച് അമ്മയുടെ തോളിലേക്ക് വീണു…! ഇവളിതെന്തോന്നാ…?
“” എന്താ മോളെ…? എന്ത് പറ്റി…! മോള് കരയാതെ കാര്യം പറ…! “‘” അമ്മയെ കെട്ടിപിടിച് കരഞ്ഞിരുന്ന ആരതിയെ നേരെ നിർത്താൻ ശ്രേമിക്കുന്നതിനിടക്ക് അമ്മ ചോദിച്ചു…!
“” അത്…! അത്…! അതിന്നലെ ഞാനറിയാതെ റൂമിന്റെ വാതില് ലോക്കാക്കി ഒറങ്ങിപ്പോയി…! ഞാൻ നല്ലൊറക്കത്തിലായിരുന്നോണ്ട് അഭി വന്ന് ഡോറി മുട്ടീപ്പോ കേട്ടില്ല…! അതിനവൻ…! അതിനവൻ ഡോറും ചവിവിട്ടിപൊളിച്ഛ് എന്നെ…! എന്നെ തല്ലി…! “” പറയുന്നത് മൊത്തം പുറത്ത് വരാത്ത രീതിയിൽ തേങ്ങികരഞ്ഞുകൊണ്ട് ആരതി പറഞ്ഞു നിർത്തി…! അത് കേട്ട ചേച്ചി ഡോറിന്റടുത്തേക്ക് ചെന്ന് പരിശോധിച്ചശേഷം അവള് പറയുന്നത് ശെരിവെക്കുമ്പോലെ എന്നെ നോക്കി ദഹിപ്പിച്ചു…! അവള്ടെ നാടകം കണ്ടെനിക്ക് കലിയാണ് വന്നത്…!
“” പുന്നാരമോളെ അതിനാണോടി ഞാൻ നിന്നെ തല്ലിയെ…? “” ന്നും പറഞ്ഞ് പൊളിഞ്ഞുകേറിയ ഞാൻ ചവിട്ടി തുള്ളി അവൾക്ക് നേരെ ചെന്നതും അമ്മയെന്റെ മുന്നിലേക്ക് കേറി നിന്നു…! ശേഷം എന്റെ മുഖത്തേക്കാഞ്ഞോരടിയായിരുന്നു…! അടി കിട്ടിയ കവിളും പൊത്തി ഞാൻ അമ്മയെ നോക്കി…!