“” ഞായിപ്പോ വന്നത് എല്ലാത്തിനും സോറി പറയാനാണ്…! സോറി…! ഇതുവരെ ഞാൻ ചെയ്ത് കൂട്ടിയേനെല്ലാം…! “” നിഷ്കളങ്കമായി ഞാൻ പറഞ്ഞു…!
“” പോട്ടെ…! സാരല്ല…! “” ഇതുവരെ കമാന്നൊരക്ഷരം മിണ്ടാതിരുന്ന ആരതി കുറച്ചുനേരം എന്നെ നോക്കിയിരുന്ന ശേഷം എന്റെ കൈ മുറുകെ പിടിച്ച് സൗമ്യമായി പറഞ്ഞു…! മുഖത്തൊരു ചിരിയുമുണ്ട്…! ചിരിയോടൊപ്പം എഴുതിവന്ന കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു…! അപ്പഴാണ് പിന്നിൽ നിന്ന് യദു ആരും കാണാതെയെന്നെ തോണ്ടുന്നത്…!
“” മതി…! അത്രേം മതി…! ഇനി ഞാനൊന്നിനും വരില്ല…! ഇപ്പൊ പഴേപോലെയല്ല, എനിക്കൊരു കുട്ടിയൊക്കെ സെറ്റായി…! അപ്പൊ ആവിശ്യല്ല്യാത്ത അലമ്പൊന്നും വേണ്ടാന്ന് വച്ചു…! അതാ വന്ന് സോറി പറഞ്ഞത്…! എന്ന ശെരി…! ഞാൻ പോട്ടെ…! “” ന്നും പറഞ്ഞ് അവള്ടെ മറുപടിക്ക് മുന്നേ യദുനേം കുട്ടി പുറത്തിറങ്ങി…!
അവൾക്ക് വല്ല്യ ബുദ്ധിയൊന്നും ഇല്ലാത്തത് നന്നായി…! അല്ലെങ്കി മൂഞ്ചിപോയേനെ…!
“” എന്തായി…? എല്ലാം ഡിലീറ്റ് ആക്കിയ…? “” ലൈബ്രറിയിൽ നിന്ന് വെപ്രാളപെട്ട് നടന്നുന്നീങ്ങുന്നതിനിടക്ക് ഞാൻ ചോദിച്ചു…!
“” അതൊക്കെ ആക്കി…! ഇനിയവള് എങ്ങനെ മെനക്കെട്ടിരുന്നു നോക്കിയാലും അത് കിട്ടൂല…! “”
“” അത് കേട്ടാ മതി…! ഹോ…! “” ഒരു നെടുവീർപ്പിട്ട് ഞാൻ അവന്റെ കൂടെ നടന്നു…! ഏത് വിദേനേം ആരതിടെ ശ്രെദ്ധ തെറ്റിച്ഛ് അവള്ടെ ലാപ്ടോപ്പിൽന്ന് ഇത് വരെ ചെയ്തുവച്ച പ്രൊജക്റ്റ് ഡിലീറ്റ് ആക്കാനായിരുന്നു എന്റെ പ്ലാൻ…! ഡിലീറ്റ് ആക്കാൻ ഞാൻ യദുവിനെ ഏൽപ്പിച്ചെങ്കിലും അത് ചെയ്യുന്ന സമയത്ത് ആരതിയോ കല്യാണിയോ കാണോന്നൊരു പേടി എനിക്കുണ്ടായിരുന്നു…! കാണാണ്ടിരിക്കാൻ ഞാൻ എന്റെ ഒരു കൈ ബെഞ്ചിലേക്ക് കേറ്റി പിന്നിലിരിക്കുന്ന യദുവിനേം പിന്നെ ലാപ്ടോപ്പും പരമാവതി മറച്ചാണ് ഇരുന്നിരുന്നത്…!