ആരതി എന്താ നടക്കാണെന്ന് മനസ്സിലാവാതെ എന്നെ പകച്ച് നോക്കുന്നുണ്ട്…!
ലാപ്ടോപ് ഇരിക്കുന്നിടത്തേക്ക് കൈയെത്തിച്ചു അതെടുക്കാൻ നോക്കുന്ന ആരതിയെ തടഞ്ഞുകൊണ്ട് ഞാനവൾടെ കൈ എന്റെ കൈയിലൊതുക്കി…!
“” ആരു…! “” വളരെ നേർത്ത ശബ്ദത്തിൽ ഞാനവളെ സ്നേഹത്തോടെ വിളിച്ചു…! കണ്ടാൽ കടിച്ചുകീറാൻ നിന്നിരുന്ന എന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു സമീപനം അവൾ പ്രതീക്ഷിച്ചിരുന്നില്ലാന്ന് തോന്നിക്കും വിതം ആരതിടെ മുഖത്ത് എന്തോ ഒരു ഭാവം ഞാൻ കണ്ടു…!
“” അന്ന് ഞാൻ…! അന്ന് ഞാനങ്ങനൊന്നും പറയാൻപാടില്ലായിരുന്നു…! അപ്പഴത്തെ ദേഷ്യത്തില് ഞാൻ അറിയാതെ പറഞ്ഞുപോയതാണ്…! “” അവളുടെ പൂച്ചകണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞു…! തിരിച്ചൊന്നും പറയാതെ ആരതി എന്നെ തന്നെ നോക്കിയിരുന്നു…!
പുറത്തുനിന്നും ലൈബ്രറിയിലേക്ക് ഇരചേത്തുന്ന സൂര്യകിരണങ്ങൾ അവളുടെ തെന്നികളിക്കുന്ന മുടിയിഴകളെയും ചുവന്നുതുടുത്ത ചുണ്ടുകളെയും തൊട്ടുരുമ്മി നിൽക്കുന്നത് ഒരു നിമിഷം ഞാൻ നോക്കിയിരുന്നുപോയി…! മേൽ ചുണ്ടിൽ പൊടിഞ്ഞിറങ്ങി വരാൻ വെമ്പിനിൽക്കുന്ന വിയർപ്പുകണങ്ങളെ തുടച്ചുമാറ്റാതെ എനിക്ക് നേരെ അവളെറിയുന്ന നോട്ടം…! അത് വല്ലാത്തൊരു നോട്ടമാണ്…!
നീ ലക്ഷ്യത്തിൽ നിന്ന് തെന്നിമാറുന്നുണ്ട് മൈരേ…! ന്നും പറഞ്ഞ് മനസ്സെന്നെ കടുംഞാണിട്ട് വലിച്ചപ്പോഴാണ് ഞാൻ സോബോധത്തിലേക്ക് വന്നത്…!
“” എനിക്കറിയില്ല ആരു ഞാനെന്താ ഇങ്ങനായീ പോയേന്ന്…! “” ഒന്ന് നിർത്തിയ ഞാൻ പുറത്തേക്ക് നോട്ടമ്പായിച്ചു വീണ്ടും അവളെ നോക്കി…!