“” നീയെന്ത നോക്കണേ…? “” അവനെ തോളിൽ വലിച്ചു നേരെനിർത്തികൊണ്ട് ഞാൻ ചോദിച്ചു…!
“” എന്തായാലും വന്നതല്ലേ, വല്ല കാമസൂത്രയോ അങ്ങനെ വല്ലതും കാണോന്ന് നോക്കാ…! “” ന്ന് പറഞ്ഞ് ഫുൾസ്റ്റോപ്പിട്ടതും എന്റെ പിന്നിലേക്ക് ഷെൽഫിൽ വച്ച ബുക്കുകൾക്കിടയിലൂടെ നോക്കി ഒരേ നിൽപ് നിന്നതും,
“” എന്താ…? ഏഹ്…? എന്താടാ പറ്റ്യേ…? വല്ല അറ്റാക്കാണോ…? “” അവന്റയാ നിൽപ്പ് കണ്ട് ഞാനറിയാതെ ചോദിച്ചുപോയി…!
“” നിനക്ക് കാണണ്ടൊരാള് പിന്നിലുണ്ട്…! “” ആളോ…? ഏതാള്…? ന്നും മനസ്സിലിൽ ചോദിച്ചോണ്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോ ആദ്യം കാണുന്നത് ബുക്കുകൾ വച്ച ഷെൽഫാണ്…!
“” എവിട്ര മൈരേ ആള്…? “” ഇവനിനി വല്ല പിച്ചുപെയ്യും പറയണതാണോന്ന് വിചാരിച്ച് ഞാൻ അവന് നേരെ ചീറിയതും,
“” ശെരിക്ക് നോക്കട വെങ്കിളി മോറ…! “”ന്നും പറഞ്ഞവനെന്റെ തല പിടിച്ച് പിന്നിലേക്ക് തിരിച്ചു…! മൈരൻ കൊല്ലാൻ നോക്കാണോ…!
ഇപ്രാവശ്യം തിരിഞ്ഞ ഞാൻ പിന്നിലെ ഷെൽഫിൽ വച്ച ബുക്കുകൾക്കിടയിലൂടെ നോക്കിയപ്പോ കണ്ടത് അവിടെ ബെഞ്ചിൽ ഒരു ലാപ്പും കുറച്ച് പേപ്പറും ബുക്‌സുമായി ഇരിക്കുന്ന ആരതിയേം കല്യാണിയേം ആയിരുന്നു…!
“” എനിക്ക് തോന്നണത് അവര് അവരടെ പ്രോജെക്ടിന്റെ അവസാനഘട്ട പരിപാടിലാന്ന…! “” അവരെ നോക്കി ഞാൻ നിക്കുന്നതിനിടക്ക് യദു എന്റെ ചെവിയിൽ ശബ്ദം താഴ്ത്തി പറഞ്ഞു…!
“” അയിന് അത് വക്കണ്ട ടൈം കഴിഞ്ഞില്ലേ…? “” സാധാരണ കോളേജില് പ്രൊജെക്റ്റോക്കെ ലാസ്റ്റ് സേം എക്സാമിന്റെ കുറച്ച് മുന്നെയാണല്ലോ വക്കണ്ടേന്നുള്ള സംശയം എനിക്കുള്ളതോണ്ട് ഞാൻ ചോദിച്ചു…!