ലൈബ്രറിടെ അകത്തേക്ക് കടന്ന ഞങ്ങളെ അവടെ മുന്നില് തന്നെയിരുന്നൊരു തള്ള അന്യഗ്രഹ ജീവികളെ കണ്ട പോലെ തുറിച്ച് നോക്കി…!
“” ഈ പെണ്ണുമ്പിള്ള എന്ത്ര നമ്മളെ ഇങ്ങനെ നോക്കണേ…! ഇനി നീയെങ്ങാനും അവരടെ വേണ്ടാത്തോടത് വല്ലതും നോക്കിയ…? “” ആ തള്ളേടെ വല്ലാത്ത നോട്ടം കണ്ട് യദു എന്നോട് സ്വകാര്യം പോലെ ചോദിച്ചതും,
“” ഫ മൈരേ…! ഇജ്ജാതി എക്സ്പൈറായ സാമാനൊക്കെ നോക്കാൻ ഞാനാര് നിന്റെ തന്തേ…? “” ഞാൻ അവനെ നോക്കി അറപ്പോടെ പറഞ്ഞു…! അതിന് മറുപടിയായി അവനൊന്ന് ഇളിച്ചതല്ലാതെ തിരിച്ചൊന്നും തുപ്പിയില്ല…!
“” മ്മ്…? എന്ത് വേണം…! “” മുക്കിന്റെ തുമ്പത്തിരുന്ന കണ്ണാടിടെ മോളിലൂടെ ഞങ്ങളെ ചൂഴ്ന്ന് നോക്കി അവര് തിരക്കി…!
“” ബഷീറിന്റെ ചൊമര്ണ്ട…? “” എന്തെങ്കിലൊന്ന് ചോദിക്കണോലോന്ന് വിചാരിച്ച് വായെല് വന്ന ഒരു പുസ്തകം ഞാൻ ചോദിച്ചതും,
“” ചൊമരല്ല മൈയിരേ…! മതില്…! “” ഏതായീ വാണപിള്ളാര്ന്ന മട്ടിൽ എന്നേം അവനേം മാറി മാറി നോക്കുന്ന ആ സ്ത്രിയെ കണ്ട യദു എന്നെ നുള്ളി ചെവിയിൽ പറഞ്ഞു…! ഇവൻ മണ്ടനാട്ടോ…! രണ്ടും ഒന്നല്ലേ…! പിന്നെന്താ പ്രശ്നം…!
“” നിങ്ങക്ക് എന്താ വേണ്ടേ കുട്ട്യോളെ…? “” ഞങ്ങടെ കാട്ടിക്കൂട്ടല് കണ്ട് ഒന്നും മനസിലാവാതെ അവര് പിന്നേം ചോദിച്ചതും യദു,
“” ഞങ്ങള് ഒരു പുസ്തകം തപ്പി വന്നതാ…! അതിവടെണ്ടോന്ന് നോക്കിട്ട് വരാം…! “” ന്നും പറഞ്ഞ് എന്നെ വലിച്ചോണ്ട് ഷെൽഫിന്റെ ഇടയിലോട്ട് നടന്നു…! ശേഷം അവൻ ഷെൾഫുമൊത്തം പരതാൻ തുടങ്ങി…!