തോറ്റുകൊടുക്കാതെ ഞാൻ പിന്നേം പിന്നേം ട്രൈ ചെയ്തുകൊണ്ടേയിരുന്നു…! അവസാനം എന്റെ ട്രൈ കണ്ട് എനിക്ക് മോന്തേം കുത്തി വീണുതരുകയായിരുന്നു അവൾ…! അല്ല പിന്നെ…! ഞാനാരാ മോൻ…!
വൃദ്ധയോടുള്ള പ്രണയം ഒരു സൈഡിൽ, ആരതിയോടുള്ള ദേഷ്യം മറ്റൊരു സൈഡിലും വച്ച് ഞാൻ മുന്നോട്ട് പോയി…!
ഇനി നമ്മടെ സീനിലേക്ക് വരാം…!
എല്ലാം സെറ്റായി പതിവുപോലെ ഞങ്ങള് കോളേജിലേക്ക് കെട്ടിയെടുത്തു…! ഇനി കുറച്ച് ദിവസംകൂടിയേ ആരതിക്ക് പണികൊടുക്കാനൊള്ളു…!
“” എടാ അവൾക്ക് എന്ത് പണിയകൊടുക്ക…? എനിക്കാണെ ആക്ക്രമം മാത്രേ തലേല് വരണോള്ളൂ…! “” ഇന്റർവെലിനു ശേഷം ക്ലാസ്സിന് കേറാതെ പുറത്ത് അട്ടം നോക്കി നടക്കുന്നതിനിടക്ക് ഞാൻ യദുനോട് തിരക്കി…!
“” എനിക്കും അതൊക്കെ തന്നെ വരണോള്ളൂ…! എന്തായാലും ഞാനൊന്നലോയിക്കട്ടെ…! “”
“” അലോയ്ക്കാനൊന്നും സമയല്ല്യ…! നീ വെഗേന്തെങ്കിലൊരു വഴിപറ…! “” അവന്റെ മറുപടി കേട്ട് ഒട്ടും ക്ഷേമയില്ലാത്ത ഞാൻ വീണ്ടും വാശിപിടിച്ചതും,
“” പൊന്ന് മൈരേ നീയൊന്നടങ്ങ്…! നമ്മക്കെന്തെലൊരു പണികൊടുക്കാം…! “” എന്റെ ശല്ല്യം സഹിക്കാതെ അവൻ തലയിൽ കൈവച്ചുപോയി…!
ഈ മൈരന്റെ ഐഡിയക്ക് കാത്ത് നിന്ന അവള് പഠിപ്പും കഴിഞ്ഞ് ചെക്കനേം കെട്ടി നാടുവിടും…! ഞാൻ തന്നെ എന്തെലൊന്ന് കണ്ട് പിടിക്കണതാ നല്ലത്…!
ക്ലാസ്സിൽ കേറാൻ മൂഡില്ലാത്തോണ്ടും ചെയ്യാൻ പ്രേത്യേകിച്ച് വേറെ പരിപാടിയൊന്നും ഇല്ലാത്തൊണ്ടും ഒരു കൗതുകത്തിന്റെ പുറത്ത് ഞങ്ങള് ലൈബ്രറിലോട്ട് നടന്നു…!