പാലിന്റെ നിറമാണെന്നൊന്നും ഞാൻ പറയുന്നില്ല…! സാധാരണപോലെ വെളുത്തിട്ടുള്ളൊരു കുട്ടി…! ചെറുതായി നീണ്ട മൂക്കും അതിലൊരു മൂക്കുത്തിയും…! അതിലാണ് ഞാൻ വീണുപോയത്…! പിന്നെ അവള് ചിരിക്കുമ്പോൾ കാണുന്ന നിരയാർന്ന മുല്ലപ്പു പല്ലുകളും…! എന്റെയത്രെയില്ലെങ്കിലും നീണ്ട് അതിനൊത്ത ഷേപ്പും…! ഒരു സുന്ദരികുട്ടി…! എന്റെ വൃന്ദ…!
ഒരു ദിവസം കോളേജില് സാധാരണ പോലെ ഞങ്ങള് വെറുതെയിരുന്നു കൊണയടിച്ച് അത് പെണ്ണുവിഷയത്തിലെത്തി…! പറഞ്ഞ് പറഞ്ഞ് അവസാനം എന്റെ മാമന്റെ മോനായ നായിന്റെ മോൻ വിച്ചു എനിക്കൊരു വെല്ലുവിളിയും അങ്ങ് വച്ചു തന്നു…! ” ധൈര്യണ്ടെങ്കി ഒരു പെണ്ണിനെ വളച്ചു കാണിക്കടാന്ന്…! “”
ആ വെല്ലുവിളി അപ്പഴത്തെ മാനസികാവസ്ത്തെല് ഞാൻ ഏറ്റെടുക്കേം ചെയ്തു…! അങ്ങനെയാണ് ഞാനിവളെ കാണുന്നത്…! അതും അജയ്യ് ചൂണ്ടികാണിച്ചു തന്നതാണ് കേട്ടോ…!
ശേഷം എങ്ങനേലും അവളെ വള്ളക്കാൻവേണ്ടി ഞാൻ പിന്നാലെ നടക്കാൻ തുടങ്ങി…! കോളേജിൽ അത്യാവിശ്യം കുപ്രസിദ്ധന്നായ എന്നെ അവൾക്ക് മുന്നെത്തന്നെ അറിയാർന്നു…! ഭാഗ്യം…!
എന്നേക്കാണാൻ ഒടുക്കത്തെ ലൂക്കായോണ്ട് ഞാൻ തന്നെ അവളോട് കേറി ഇഷ്ടാന്ന് പറഞ്ഞു…! ആദ്യം അവള് ഒന്നും പറഞ്ഞില്ല…! ഇനിയെന്റെ മൂഞ്ചിയ മോന്തകണ്ടു അവൾക്കിഷ്ടപ്പെട്ടില്ലാന്ന ചിന്തയിലായി ഞാൻ…! പക്ഷെ ഏതൊരു പെണ്ണിനേം പോലെ അവള് കുറച്ചിട്ട് കളിപ്പിക്കുന്നതാന്ന് ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്…!