“” ഞാൻ നോക്കണോടത്തിക്കല്ലേ അളിയ നീയും നോക്കണേ…! “” എന്റെ അടുത്ത് വന്നു നിന്ന് ചെവിയിലൊരു സ്വകാര്യമ്പോലെ യദു ചോദിച്ചു…!
“” അയിന് നീയെതിന്റെടേക്ക നോക്കണേ…! “” അവനെ നോക്കാതെ അവരിലേക്കുള്ള നോട്ടം തുടർന്നുകൊണ്ട് ഞാൻ തിരിച്ചു ചോദിച്ചതും,
“” നീ നോക്കാണെന്റെടേക്ക് തന്നെ…! “” ന്ന് അവൻ തിരിച്ചു പറഞ്ഞെങ്കിലും ഞാൻ മറുപടിയൊന്നും കൊടുക്കാതെ നോട്ടം തുടർന്നു…! പിന്നെയാണ് അവര് നിക്കുന്നത് എന്റെ ക്ലാസ്സിന്റെ ഫ്രണ്ടിലാന്നുള്ള ബോധമെനിക്കുണ്ടായത്…! അതും ക്ലാസ്സിന്റെ തൊട്ടടുത്തെത്തിയപ്പോ മാത്രം…!
“” ദേ, നിങ്ങക്ക് കാണണ്ട ആളെത്തിയേലോ…! “” എന്നെ കണ്ടപാടെ ആദർശ് ആരതിയോടും കൂടെ നിക്കുന്ന അവള്ടെ കൂട്ടുകാരികളോടും കൂടിയത് പറഞ്ഞതും അവരുടെയെല്ലാം നോട്ടം എനിക്ക് നേരെയായി…!
എന്നെയും എന്റെ തൂക്കിയിട്ട കൈയിലേക്കും മാറി മാറി നോക്കുന്ന ആരതിടെ മുഖത്ത് ഞാനൊരു പുച്ഛത്തിന്റെ നിഴില് കണ്ടു…! നീ കാരണാടി പെഴച്ചവളെ ഇതിങ്ങനായെ…!
“” മച്ചാ…! നീയെതായാലും കറക്റ്റ് സമയത്താ വന്നേ…! ദേ ഇവര് നിന്നെ കാണാനായിട്ട് കൊറേനേരമായി കാത്ത് നിക്കണു…! “” ഞാനും ആരതിയും കണ്ണുകൊണ്ട് തെറിപറഞ്ഞിരിക്കെ ആദർശ് അത് പറഞ്ഞു നിർത്തി…! അതോടെ അവളിൽ നിന്നും നോട്ടം മാറ്റിയ ഞാൻ ആദർശിനേ ഒന്ന് നോക്കിയ ശേഷം എന്റെ സൈഡിലായി നിന്നിരുന്ന യദുവിനെ നോക്കിയതും അവന് കാര്യം മനസ്സിലായി…!
“” അല്ല ആദർശേ, നിനക്ക് ഇവൾടെയൊക്കെ മൂടും താങ്ങിയിങ്ങനെ നിക്കാൻ ഉള്ളുപ്പില്ലേ അളിയ…? “” അവനെ അടിമുടി വീക്ഷിച്ച ശേഷം യദു ആദർശിനെ വൃത്തിക്കൊന്ന് താങ്ങി…! അത് കൊള്ളണ്ടവന് കൊള്ളണ്ട പോലെ കൊണ്ടു…! എന്നാലും,