ഒന്നര മാസം കഴിയും എല്ലാം ശെരിയായി വരാൻന്നൊക്കെ ഡോക്ടർ ഡിസ്ചാർജ് ആയ അന്ന് തന്നെ അറിയിച്ചിരുന്നു…! അതും പോരാഞ്ഞിട്ട് കൈയിന്റെ ഷോൾഡറിന് സാരമായ പരിക്കുപറ്റിട്ടുണ്ട് ഇനി ഫുട്ബോളൊന്നും കളിക്കാൻ പറ്റില്ലാന്നൊക്കെ വിധിയെഴുതി…! അതൊക്കെ പള്ളിപോയി പറഞ്ഞാമതി…!
വീട്ടിലെത്തി പിറ്റേദിവസം ശരത്തേട്ടനും വിച്ചൂവുംകൂടി എന്റടുത്ത് വന്നു…!
“” എടാ നിന്റെ രണ്ടോപ്പ് വേണം…! “” വന്ന് കേറിയ പാടെ വിച്ചു എനിക്കച്ഛൻ ഞെക്കികളിക്കാൻ വാങ്ങിത്തന്ന സ്പോൺജിന്റെ ബോളും കയ്യിലെടുത്തു വളരെ സീരിയസായിട്ടേനോട് പറഞ്ഞു…! അതിന് ഞാൻ,
“” യെന്തിന്…? “” ന്ന് ചോദിച്ചതും അവൻ,
“” വികലാംഗ പെൻഷന് അപേക്ഷിക്കാനാ…! “” ന്നും പറഞ്ഞോരൊറ്റച്ചിരിയായിരുന്നു…! വലിയെ എന്തോ കോമഡി പറഞ്ഞപോലെ സ്വയം ചിരിച് ശരത്തേട്ടനെ നോക്കിയ അവൻ കാണുന്നത് അറപ്പോടെ തിരിച്ചു നോക്കുന്ന അങ്ങേരെയാണ്…! അതോടെ അവന്റെ മുഖത്തുണ്ടായിരുന്ന ചിരി അവനെ മൈന്റ്‌പോലും ചെയ്യാതെ ഇറങ്ങിയെങ്ങോട്ടോ ഓടി…!
“” നീ ഇപ്പൊ പറഞ്ഞയീ കോമെഡിയില്ലേ, ഞാനൊന്ന് നേരെ നിക്കാൻ തൊടങ്ങുമ്പോ ഒന്നുങ്കൂടി പറയണേ…! അപ്പൊ ഞാൻ നല്ല വൃത്തിക്ക് ചിരിച്ചേരാം…! “” അവനെയൊന്ന് പുച്ഛിച്ച് ഞാൻ നേരെ ശരത്തേട്ടന് നേരെ തിരിഞ്ഞു…!
“” നിങ്ങളെന്തിനാ ഇപ്പ ഇവനീങ്കൂട്ടി ഇങ്ങ് പൊന്നെ…? “”
“” അയിന് ഞാനിവനെ വിളിച്ചോട്ടൊന്നുല്ല്യ…! ഞാൻ ആര്യേം കൂട്ടി വരുമ്പൻഡ് ഇവൻ ഇവടെ വീടിന്റുമ്മറത്ത് നിക്കണ്…! ഞാൻ കേറി വരുമ്പോ എന്റെ കൂടെ കേറിവന്നതാ…! “” അവനെയൊന്ന് അവക്ന്യതയോടെ നോക്കി ശരത്തേട്ടൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് ചിരിപ്പൊട്ടിയെങ്കിലും ഞാനത് കടിപിടിച്ചു…! അല്ലെങ്കി അവന് ഫീലായാലോ…!