‘ പാട്ട് കൊള്ളാല്ലോ. നല്ല ഫീല്‍.’ അത് വാങ്ങി ഒരിറക്ക് കുടിച്ചുകൊണ്ട് അവൾ പറഞ്ഞു.
‘ ആന്റീ, എനിക്കൊരു ഐഡിയ..’
‘ ഉംംം? എന്താ?’
‘ നമ്മക്കീ പാട്ടിന്റെ റിഥത്തിനൊത്ത് ഡാൻസ് ചെയ്താലോ?’
‘ അതിന് നിനക്ക് ഡാന്‍സ് അറിയോ?’ സെലീന ചിരിച്ചു.
‘ എനിക്കറിയില്ല… പക്ഷേ ആന്റിയ്ക്ക് അറിയാല്ലോ. അന്ന് നിങ്ങളുടെ വെഡിങ് ആനിവേഴ്സറിപ്പാർട്ടിയ്ക്ക് ഡാന്‍സ് ചെയ്യാൻ അങ്കിളും ആന്റിയും കൂടി കോഴ്സിന് പോയി പഠിച്ചാരുന്നെല്ലോ.. അതീന്ന് കൊറച്ച് എന്നേം പഠിപ്പിച്ചാമതി.’
‘ എടാ, അത് കപ്പിൾസ് ഡാൻസ് അല്ലേ?’
‘ അതിനെന്താ.. അതുതന്നെയാ വേണ്ടത്. അടുത്തയാഴ്ച സ്റ്റീവ് അങ്കിളിന്റെ മോളുടെ ബർത്ത്ഡേ പാർട്ടിയില്ലേ.. അന്നവിടെ വല്ല കിടിലൻ മദാമ്മപെങ്കൊച്ചുങ്ങളെയും കണ്ടാൽ ഡാൻസിന് ക്ഷണിക്കാമല്ലോ… ഡാൻസ് കളിച്ചോണ്ടിരിക്കുമ്പൊ കണ്ണില്‍ കണ്ണിൽ നോക്കി വൈബും അടിപ്പിക്കാം..’
‘ അയ്യട… അത് വല്ല സോപ്പ് ഒപ്പേറയിലും നടക്കും. നല്ല കട്ടക്രിഞ്ച്…’
‘ എങ്കി ശരി. എനിക്ക് ലൈനില്ലെന്ന ആന്റിയുടെ പരാതി തീർക്കാനാ.. വേണ്ടേൽ വേണ്ട.’
‘ നീ പെടയ്ക്കാതെ.. ഒന്നാലോചിക്കട്ടെ…’
ആലോചിച്ചപ്പോൾ അതിൽ അപകടകരമായി ഒന്നും സെലീന കണ്ടില്ല. പാർട്ടികളിൽ തന്നെ ക്ഷണിച്ചിട്ടുള്ള ഫ്രണ്ട്സിനൊപ്പവും അവൾ ഡാൻസ് ചെയ്തിട്ടുണ്ട്. ഇവിടുത്തെ കൾച്ചറാണത്. അതിൽ അസ്വഭാവികമായി ഒന്നുമില്ല.
‘ ഉം.. ശരി, ആലോചിക്കാവുന്ന കാര്യമാ. എന്തായാലും നീ ക്വിക്ക് ലേണറായത് എന്റെ ഭാഗ്യം. അങ്കിളിനെ പോലെ എന്നെയിട്ട് ഒരുപാട് കഷ്ടപ്പെടുത്തില്ല..’ ഫിലിപ്പിന്റെ ഡാൻസ് ഓർത്തപ്പോൾ സെലീനയ്ക്ക് ചിരിയാണ് വന്നത്. വടക്കോട്ട് കാൽ വെക്കാൻ പറഞ്ഞാല്‍ തെക്കോട്ട് വെക്കും.