ജൂണിലെ ആ ദിവസം കാലോചിതമല്ലാത്ത ഒരു വല്ലാത്ത തണുപ്പ് ആ വീട്ടിൽ നിറഞ്ഞുനിന്നിരുന്നു. പാശ്ചാത്യ നാടുകളിലെ പോലെ ഭയങ്കരമായ തണുപ്പോ നാട്ടിലെ പോലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയോ അല്ല ന്യൂസിലാന്റിൽ. ചൂടും തണുപ്പും മിതമായി ഇടകലർന്ന ഒരന്തരീക്ഷം. സുഖകരമായ ആ കാലാവസ്ഥയ്ക്ക് പെട്ടെന്നൊരു ചെറിയ മാറ്റം വന്നാൽപ്പോലും അവിടെ ജീവിക്കുന്നവർ വേഗം ശ്രദ്ധിക്കും.
സെലീന ഡ്രസ്സ് മാറാൻ അപ്പ്സ്റ്റെയറിലേക്ക് പോവുമ്പോഴേക്കും ജിനു തണുപ്പ് കുറയ്ക്കാനുള്ള പൊടിക്കൈയായി ഒരു ഡസനോളം മെഴുകുതിരികൾ ലിവിംഗ്റൂമിൽ പലയിടത്തായി കത്തിച്ചുവച്ചു. ജിനു ഫ്രിഡ്ജിൽ നിന്ന് ആന്റിയ്ക്കൊരു വൈൻ ബോട്ടിലും അവനൊരു കോളയും എടുത്തു. പിന്നെ ഹോംതീയറ്ററിൽ പ്രശസ്തഗാനങ്ങളടങ്ങിയ ഒരു റൊമാന്റിക് കളക്ഷനിട്ടു. അതിൽനിന്നും ശാന്തസുന്ദരമായ വെസ്റ്റേൺ മ്യൂസിക് വഴിഞ്ഞൊഴുകി.
അതും ആസ്വദിച്ച്, കോളയും കുടിച്ച് അവൻ സോഫയിൽ ഇരിക്കുമ്പോഴേക്കും സെലീന താഴേക്കിറങ്ങിവന്നു. വെള്ള നിറത്തിൽ ആകാശനീലവരകളും കടുംപച്ചപൂക്കളും നിറഞ്ഞ ഒരു പുത്തൻ ഫ്രണ്ട്ഓപ്പൺ ടൈപ്പ് നൈറ്റിയായിരുന്നു അവളപ്പോള്‍ ഉടുത്തിരുന്നത്.
അന്ന് വാങ്ങിയ ആ പുതിയ നൈറ്റിയിൽ, അവൾ ഒരു അപ്സരസ്സിനെ പോലെ വിളങ്ങി. അലസമായി കസേരയിൽ പിടിച്ച്… വശ്യമായ ഒരു പുഞ്ചിരിയോടെ… അവനെ അവൾ സാകൂതം നോക്കി. എങ്ങനെയുണ്ടെന്ന അർത്ഥത്തിൽ പുരകമുയർത്തി. അകമഴിഞ്ഞൊരു അഭിനന്ദനം നയനാംഗ്യത്താലറിയിച്ച് ജിനു അവൾക്ക് നേരേ വൈൻഗ്ലാസ് നീട്ടി.